ഡോ. ബി.ആർ. അംബേദ്കറുടെ പേരിൽ രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) മേധാവി മായാവതി. ഇത് കൂടാതെ പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡി സഖ്യത്തിന് ഭാവിയില്ലെന്നും അവർ തുറന്നടിച്ചു.
“ഡോ. അംബേദ്കറുടെ പേരിൽ ദളിത് പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് വിജയിപ്പിക്കാൻ ശ്രമിക്കുന്ന മറ്റ് പാർട്ടികളെക്കുറിച്ച് വോട്ടർമാർ ജാഗ്രത പാലിക്കേണ്ടതുണ്ട്. താഴെത്തട്ടിൽ അവരുടെ ജീവിതം മാറ്റാൻ ഏത് പാർട്ടിയാണ് പ്രവർത്തിച്ചതെന്ന് വോട്ടർമാർ കാണണം. അതിനുശേഷം വേണം തീരുമാനമെടുക്കാൻ, മായാവതി പറഞ്ഞു.
“ഉത്തർപ്രദേശ് ഉൾപ്പെടെ മുഴുവൻ രാജ്യത്തും ഇന്ത്യ സഖ്യത്തിന് ഭാവിയില്ല. ഈ പാർട്ടികളെല്ലാം ഒത്തുകൂടിയിരിക്കുന്നത് പൊതുജനങ്ങൾക്കുവേണ്ടിയല്ല, സ്വന്തം താൽപ്പര്യങ്ങൾക്കുവേണ്ടിയാണ്,” മായാവതി തുറന്നടിച്ചു.
Discussion about this post