മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിവീഴ്ത്തിയ പ്രതി ആദ്യം കയറിയ താരത്തിന്റെ മകൻ ജഹാംഗീറിന്റെ മുറിയിലെന്ന് ജോലിക്കാരി. നാല് വയസ്സുള്ള മകൻ ജഹാംഗീറിനെപരിചരിക്കുന്ന മലയാളി ജോലിക്കാരി ഏലിയാമ്മ ഫിലിപ്പ് ആണ് ഈ കാര്യം വെളിപ്പെടുത്തിയത്.
മൊഴി ഇങ്ങനെ “ജഹാംഗീറിനെ കട്ടിലിൽ കിടത്തി ഉറക്കിയ ശേഷമാണു താൻ ഉറങ്ങാൻ പോയത്. പുലർച്ചെ 2 മണിയോടു കൂടി കുളിമുറിയുടെ വാതിൽ ചാരിയിരിക്കുന്നതും ഉള്ളിൽ ലൈറ്റ്കത്തുന്നതും ഞാൻ കണ്ടു. സെയ്ഫ് അലി ഖാന്റെ ഭാര്യയും നടിയുമായ കരീന കപൂർ ഇളയമകന്റെയടുത്ത് വന്നുവെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് ഞാൻ വീണ്ടും ഉറങ്ങാൻ പോയി. എന്നാൽ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് മനസ്സിലായി. അതിനാൽ ഞാൻ എഴുന്നേറ്റു. അപ്പോൾകുളിമുറിയിൽ നിന്ന് ഒരാൾ പുറത്തിറങ്ങി ജഹാംഗീറിന്റെ മുറിയിലേക്കു പോകുന്നതു കണ്ടു. ഈസമയത്ത് ഞാൻ നിലവിളിച്ചു. അയാൾ വിരൽ ചൂണ്ടി ഹിന്ദിയിൽ ‘ശബ്ദമുണ്ടാക്കരുത്’ എന്ന്ഭീഷണിപ്പെടുത്തി. തുടർന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ടു. അയാളെ നേരിടാൻ ശ്രമിച്ചപ്പോൾ എന്റെകൈത്തണ്ടയ്ക്കും കൈകൾക്കും പരുക്കേറ്റു. പിന്നീട് ഞാൻ ഉറക്കെ നിലവിളിച്ചു. ഇതു കേട്ടാണ്സെയ്ഫ് അലി ഖാൻ ഓടി വന്നത്. തുടർന്ന് അക്രമിയുമായി സംഘട്ടനം ഉണ്ടായി. അതിനിടെ അയാൾആറ് തവണ ഖാനെ കുത്തി“. എന്ന് അവർ വ്യക്തം ആക്കി
അതേസമയം സോഷ്യൽ മീഡിയയിൽ റിയല്‍ ലൈഫ് ഹീറോ എന്നാണ് താരത്തെ ആരാധകർ വിളിക്കുന്നത്. മോഷ്ടാക്കളെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം മക്കളുടെ സുരക്ഷയ്ക്കാണ്പ്രാധാന്യം നല്‍കിയത്. കുത്തേറ്റ് വീണപ്പോഴും മക്കളെ മാത്രമല്ല, വീട്ടിലുണ്ടായിരുന്ന ജോലിക്കാര്‍ക്കുംയാതൊരു അപകടവും സംഭവിക്കാതിരിക്കാന്‍ താരം ശ്രമിച്ചു.
Discussion about this post