കൊച്ചി : പ്രമാദമായ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ആകെ 40 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് സംസ്ഥാന സർക്കാർ . കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 35 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ അഞ്ചു കേസുകൾ നോഡൽ ഓഫീസർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എടുത്തത്. ഏഴു കേസുകളിൽ കുറ്റപത്രം നൽകിയതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
3 കേസുകളില്‍ ഉടന്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുമെന്നു പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. വിനോദമേഖലയിലെ നിയമനിര്‍മാണം സംബന്ധിച്ച നയം രൂപീകരിക്കേണ്ടതു സര്‍ക്കാരിന്റെചുമതലയാണെന്നു ഹൈക്കോടതി വ്യക്തമാക്കി.
സ്ത്രീ, ദളിത് വിഭാഗങ്ങളെയെല്ലാം പ്രതിനിധീകരിക്കുന്ന രീതിയിലാവണം നിയമ നിർമാണമെന്നുംകോടതി നിർദ്ദേശിച്ചു. ഇതിനുള്ള ക്രോഡീകരിച്ച കരട് നിർദ്ദേശങ്ങൾ അമിക്കസ് ക്യൂറിഹൈക്കോടതിക്ക് കൈമാറി. ജസ്റ്റിസുമാരായ ഡോക്ടർ എ കെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധഎന്നിവരുടെ ഡിവിഷൻ ബെഞ്ച് അടുത്ത മാസം ആറിന് ഹർജി വീണ്ടും പരിഗണിക്കും.
Discussion about this post