ഇസ്ളാമാബാദ്: ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തുപകര്‍ന്ന് ് രണ്ട് യുദ്ധകപ്പലുകളും ഒരു അന്തര്‍വാഹിനിയും പുതുതായെത്തിയത് കഴിഞ്ഞദിവസമാണ്. ഇതിന് പിന്നാലെ ഇന്ത്യയെ പ്രതിരോധിക്കാന്‍ പാകിസ്ഥാന് സഹായമായി ചൈന മുന്നോട്ടുവരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
നാല് അത്യാധുനിക അന്തര്‍വാഹിനികളാണ് ചൈന ഉടന്‍ പാകിസ്ഥാന് കൈമാറുക. പാകിസ്ഥാന്റെ നാവികസേനാ തലവന്‍ അഡ്മിറല്‍ നവീദ് അഷ്‌റഫ് ഇക്കാര്യം സ്ഥിരീകരിച്ചത്.് സീ ഗാര്‍ഡന്‍, അമാന്‍ എന്നിങ്ങനെ പേരിട്ട കടലിലെ നാവികാഭ്യാസ പ്രകടനത്തിന് ശേഷമാണ് നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അന്തര്‍വാഹിനി നിര്‍മ്മാണവും കൈമാറ്റവും തീരുമാനിച്ചത്.
054 എ/പി വിഭാഗത്തില്‍ പെട്ട നാല് യുദ്ധകപ്പലുകള്‍ പാകിസ്ഥാന് ഇതിനകം ചൈന നല്‍കിക്കഴിഞ്ഞു. ഹൈടെക് സെന്‍സറുകള്‍, , അന്തര്‍വാഹിനി പ്രതിരോധ ആധുനിക ആയുധങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവ ചൈന നല്‍കിയ കപ്പലുകളിലുണ്ട്.
ഈ യുദ്ധകപ്പലുകള്‍ക്ക് പുറമേയാണ് എട്ട് ഹാങ്കര്‍ ക്ളാസ് അന്തര്‍വാഹിനികള്‍ പാകിസ്ഥാനും ചൈനയും ചേര്‍ന്ന് തയ്യാറാക്കിയത്.
2015ല്‍ ചൈനയുമായി പാകിസ്ഥാന്‍ ഏര്‍പ്പെട്ട കരാറിന്റെ ബാക്കിയായാണ് അന്തര്‍വാഹിനികള്‍ തയ്യാറാകുന്നത്. നാലെണ്ണം പാകിസ്ഥാനിലും നാലെണ്ണം ചൈനയിലും ആണ് തയ്യാറാക്കുക. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി യുദ്ധകപ്പലായ ഐഎസി വിക്രാന്ത് 2022ല്‍ കമ്മീഷന്‍ ചെയ്തിരുന്നു. പിന്നാലെ ഈ ആഴ്ച തന്നെ ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് സൂറത്ത് എന്നീ യുദ്ധകപ്പലുകളും ഐഎന്‍എസ് വാഗ്ഷീര്‍ എന്ന അത്യാധുനിക അന്തര്‍വാഹിനി എന്നിവയും നാവികസേനയ്ക്ക് സ്വന്തമായി. ഇതാണ് ചൈനയുടെ പാകിസ്ഥാനുമായി ചേര്‍ന്ന പുതിയ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post