ഹൈദരാബാദ്: ജോയ് റൈഡ് തകരാറിലായതു മൂലം യാത്രക്കാർ തലകീഴായി കുടുങ്ങിപ്പോയത് അരമണിക്കൂറോളം. നുമൈഷ് എക്‌സിബിഷനിൽ ഇന്നലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ബാറ്ററി പ്രശ്‌നങ്ങൾ കാരണം ജോയ് റൈഡ് അപ്രതീക്ഷിതമായി നിന്ന് പോവുകയായിരുന്നു. ഇതോടെ കുറച്ച് യാത്രക്കാർ തലകീഴായി കുടുങ്ങി പോവുകയായിരുന്നു.
സൈറ്റിലെ സാങ്കേതിക വിദഗ്ധർ ബാറ്ററി പെട്ടെന്ന് തന്നെ മാറ്റി, റൈഡിൻറെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കി. അപകടത്തിൽ ആർക്കും പരിക്കുകളില്ല. എന്നാല്‍, ഇത്രയും സമയം തലകീഴായി നിന്നത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി.
സംഭവത്തിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അമ്യൂസ്‌മെൻറ് റൈഡിൻറെ ബാറ്ററി മാറ്റാൻ എടുത്ത അത്രയും സമയം ആളുകൾ റൈഡിനുള്ളിൽ തലകീഴായി കിടക്കുന്നത് വീഡിയോയിൽ കാണാം.
വീഡിയോ പുറത്ത് വന്നതോടെ അമ്യൂസ്‌മെൻറ് റൈഡുകളുടെ സുരക്ഷയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ‘ഏറ്റവും മോശം പേടിസ്വപ്നം’ എന്നാണ് പലരും കമന്റ് ചെയ്തിട്ടുള്ളത്. ഇത്തരം റൈഡുകൾക്ക് പോകുന്നത് ഞാൻ ഒഴിവാക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ വളരെ കുറവാണെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. വളരെ അപകടകരം. ഒരാളെ 25 മിനിറ്റ് തലകീഴായി വയ്ക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും എന്നെല്ലാം കമന്റുകള്‍ വന്നിട്ടുണ്ട്.
Discussion about this post