ലഖ്‌നൗ : മഹാകുംഭമേളയുടെ ഭാഗമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ന് പ്രയാഗ് രാജിൽ എത്തിയ അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തി. ഗംഗാ ആരതിയിലും അദ്ദേഹം പങ്കെടുത്തു.
ബിജെപി എംപി സുധാൻഷു ത്രിവേദിയും പാർട്ടിയുടെ മറ്റ് നേതാക്കളും പ്രതിരോധ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. മഹാകുംഭത്തിൻ്റെ ആറാം ദിവസമാണ് രാജ്നാഥ് സിംഗ് വിശുദ്ധ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്ത് പ്രാർത്ഥനകളും സ്നാനവും നടത്തിയത്. മഹാകുംഭത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് ജന്മ പുണ്യമായി കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി.
“ഒരു മഹാ കുംഭമേളയുടെ ഭാഗമാകാൻ കഴിയുക എന്നുള്ളത് തന്നെ ദൈവാനുഗ്രഹമാണ്. ഇന്ത്യൻ സംസ്കാരത്തിൻ്റെയും സനാതന ആത്മീയ അനുഭവത്തിൻ്റെയും ഉത്സവമാണിത്. പ്രാചീന വൈദിക ജ്യോതിശാസ്ത്ര സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ധർമവും സനാതന ധർമ്മത്തിൻ്റെ ആത്മീയവും ശാസ്ത്രീയവുമായ വശവും ഇവിടെ കാണാൻ കഴിയും. ലോകത്തിലെ ഏറ്റവും വലിയ സമ്മേളനം കാര്യക്ഷമമായി നടത്തിയതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദനം അർഹിക്കുന്നു. ഇതിന് ഞാൻ അദ്ദേഹത്തെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു” എന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Discussion about this post