വൻ തരംഗമായി മാറിയ ചിത്രമാണ് പ്രേമലു. സിനിയുടെ രണ്ടാം ഭാഗം ഉണ്ടെന്ന് ഏതാനും നാളുകൾക്ക് മുൻപ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രേമലു 2ന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ.
‘പ്രേമലു 2ന്റെ എഴുത്ത് കാര്യങ്ങളൊക്കെ കഴിഞ്ഞു. ലൊക്കേഷൻ ഹണ്ടും മറ്റ് പ്രീ പ്രൊഡക്ഷൻ വർക്കുകളും നടക്കുകയാണ്. ജൂൺ പകുതിയോടെ പ്രേമലു 2ന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ട് തുടങ്ങും. ഇത്തവണ മൂന്ന് നാല് ഷെഡ്യൂൾ ഉണ്ട്. 2025 അവസാനത്തേക്ക് റിലീസ് ചെയ്യാനാണ് പ്ലാനിട്ടിരിക്കുന്നത്. സംവിധായകൻ ഗിരീഷിന്റെ തീരുമാനമാണത്. ഷൂട്ട് എന്തായാലും ജൂൺ പകുതിയോടെ ആരംഭിക്കും. ആദ്യഭാ?ഗത്തെക്കാൾ കുറച്ചുകൂടി വലിയ ക്യാൻവാസിൽ ഉള്ളൊരു പടമാണ്’, എന്നാണ് ദിലീഷ് പോത്തൻ പറഞ്ഞത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയൊരു അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗിരീഷ് എഡി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. . പ്രേമലുവിന്റെ സക്‌സസ് സെലിബ്രേഷനിടെ ആയിരുന്നു പ്രേമലു 2 പ്രഖ്യാപിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും രണ്ടാം ഭാഗം റിലീസ് ചെയ്യും. ഫെബ്രുവരി 9ന് ആണ് പ്രേമലു തിയറ്ററുകളിൽ എത്തിയത്. നസ്ലെൻ, മമിത എന്നിവർക്കൊപ്പ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.













Discussion about this post