എറണാകുളം : വനിതാ കൗൺസിലർമാർ കഴുത്തിന് പിടിച്ച് വലിച്ചിഴച്ചാണ് കാറിൽ കയറ്റിയതെന്ന് കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു . വൈസ് ചെയർമാൻ സണ്ണി കുര്യക്കോസ് വധഭീഷണി മുഴക്കിയെന്നും കലാ രാജു വെളിപ്പെടുത്തി.
ബലം പ്രയോഗിച്ച് തന്നെ കൊണ്ടുപോയത് ഏരിയ കമ്മിറ്റി ഓഫീസിലേക്കാണ് . അവിടെ വച്ച് വസത്രം വലിച്ചു കീറി . വളരെ മോശമായാണ് സിപിഎം പ്രവർത്തകർ പെരുമാറിയത് . പോലീസിന് വിഷയത്തിൽ ഇടപെടാമായിരുന്നു പക്ഷേ ഒന്നും ചെയ്തില്ലെന്നും കലാ രാജു കുറ്റപ്പെടുത്തി. നഗരസഭ ഭരണത്തിൽ പല കാര്യങ്ങളിലും തനിക്ക് എതിർപ്പുണ്ടായിരുന്നു. അതാണ് തന്റെ പാർട്ടിക്കാർ തന്നെ ആക്രമിക്കാൻ കാരണമായത്.
ചെയർപേഴ്‌സനും വൈസ് ചെയർപേഴ്‌സനും എതിരെ അവിശ്വാസപ്രമേയം ചർച്ച ചെയ്യാനിരിക്കെ, യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സിപിഎം കൗൺസിലർ കലാ രാജുവിനെ സിപിഎം നേതാക്കൾ തന്നെ കടത്തി കൊണ്ടുപോവുകയായിരുന്നു.
അമ്മയെ കാണാനില്ലെന്ന് കാട്ടി കലയുടെ മക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. പ്രതിഷേധങ്ങൾ തുടരവെ കാണാതായ കലാ രാജു സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഉണ്ടെന്ന് മക്കളെ നേതാക്കൾ അറിയിക്കുകയായിരുന്നു.
Discussion about this post