ചെന്നൈ : കുതിച്ചുയർന്ന് നാളികേര വില . കിലോയ്ക്ക് 60 -62 രൂപയും ചില്ലറ വിപണിയിൽ 75 രൂപയുമാണു വില. തമിഴ്‌നാട്ടിൽ വില വർദ്ധിച്ചതോടെ അടുക്കളകൾ പ്രതിസന്ധിയിലേക്ക് എത്തിയിരിക്കുകയാണ്.
തേങ്ങയുടെ വില കുറയുന്നത് വരെ നാളികേരം അരച്ചുള്ള കറികൾ അടുക്കളയിൽ നിന്ന് മാറ്റി നിർത്തുകയാണ് എന്നാണ് മിക്ക വീട്ടുകാരും പറയുന്നത്. നാളികേരത്തിന് വില വർദ്ധിച്ചതോടെ മലബാർ മേഖലയിൽ വലിയ പ്രചാരമുള്ള മുളകേഷ്യം എന്ന കറി ഇപ്പോൾ പല വീടുകളിലും വൻ ഹിറ്റായി മാറിയിരിക്കുകയാണ്. തേങ്ങ ചേർക്കാതെയുള്ള പരിപ്പിനൊപ്പം ഇളവൻ, മത്തൻ, ചേന, ചേമ്പ് അങ്ങനെ ഏതു ചേർത്തും മുളകേഷ്യം തയാറാക്കാം. തേങ്ങയില്ലാത്ത മോരു കാച്ചിയതു കൊണ്ടോ തൃപ്തിപ്പെടുകയാണ് മിക്കവരും. തേങ്ങ അരച്ചുള്ള കറികൾ എന്ന് തിരിച്ച് വരുമെന്നുള്ള ചോദ്യത്തിലാണ് ഇപ്പോഴും ആളുകൾ.
Discussion about this post