ന്യൂയോർക്ക്: മനുഷ്യരുടെ പ്രവൃത്തി ഭൂമിയുടെ ആവാസവ്യസ്ഥയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാം. ഇന്ന് നാം നേരിടുന്ന പല പ്രകൃതി ദുരന്തങ്ങളും ഇതിന്റെ പരിണിതഫലമാണ്. എന്നാൽ മനുഷ്യരുടെ ഇടപെടൽ ഇപ്പോൾ ഭൂമിയെ മാത്രമല്ല, ചന്ദ്രനെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അടുത്തിടെ ദി വേൾഡ് മൊണിമെന്റ്‌സ് ഫണ്ട് ചന്ദ്രനെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിന്റെ പ്രത്യേകതകൾ പരിഗണിച്ചുകൊണ്ടായിരുന്നു ഇത്. എന്നാൽ ചന്ദ്രന്റെ ഭൂപ്രകൃതി ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുകയാണ്. ബഹിരാകാശത്ത് മനുഷ്യർ പ്രവർത്തനങ്ങൾ വർദ്ധിച്ചതാണ് ഇതിന് കാരണം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നീൽ ആംസ്‌ട്രോങ് ആദ്യമായി കാലുകുത്തിയ മേഖലയാണ് കൂടുതൽ അപകടത്തിൽ ആയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അടുത്തിടെയായി ഭൂരിഭാഗം രാജ്യങ്ങൾക്കും സ്‌പേസ് ടൂറിസത്തിലുള്ള താത്പര്യം വർദ്ധിച്ചിട്ടുണ്ട്. സ്‌പേസ് ടൂറിസം ആരംഭിക്കുന്നതോട് കൂടി ചന്ദ്രന്റെ പൈതൃകം പാടെ നശിക്കും. ചാന്ദ്രപര്യവേഷണത്തിന്റെ ഭാഗമായി നിരവധി ഉപകരണങ്ങൾ ചന്ദ്രന്റെ ഉപരിതലത്തിൽ വിഹരിക്കുന്നുണ്ട്. ഇവയും പൈതൃക നശീകരണത്തിന് വഴിയൊരുക്കും. അതുകൊണ്ട് തന്നെ ഗവേഷണങ്ങൾക്കൊപ്പം ചന്ദ്രന്റെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കൂടി ശ്രദ്ധ വേണം എന്നാണ് വിദഗ്ധർ ഓർമ്മിക്കുന്നത്.
Discussion about this post