തൃശൂർ: ചാവക്കാട് സിപിഎം നേതാവിനെ പോത്ത് കുത്തി. ചാവക്കാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി ആയ പിഎസ് അശോകനാണ് കുത്തേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ ആദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയൽവാസിയുടെ പോത്താണ് അശോകനെ ആക്രമിച്ചത്. രാവിലെ അയൽവാസി പോത്തിനെ മേയാൻ വേണ്ടി കെട്ടിയിട്ടത് ആയിരുന്നു. എന്നാൽ പോത്തിന്റെ തല കയറിൽ കുരുങ്ങി. ഇത് കണ്ട അശോകൻ പോത്തിനെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കുത്തേറ്റത്.
അശോകന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ അതിവേഗം അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അശോകന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Discussion about this post