ലക്‌നൗ: മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിൽ ആകാശ നിരീക്ഷണം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹെലികോപ്റ്ററിൽ ഇരുന്നാണ് അദ്ദേഹം നിരീക്ഷണം നടത്തിയത്. പരമാർത്ഥ നികേതൻ കുംഭ മേള ക്യാമ്പും അദ്ദേഹം സന്ദർശിച്ചു.
കുംഭമേളയോട് അനുബന്ധിച്ച് വിലുപമായ ഒരുക്കങ്ങളാണ് പ്രയാഗ്‌രാജിൽ നടത്തിയിരിക്കുന്നത്. ഇതെല്ലാം മുഖ്യമന്ത്രി ആകാശത്ത് നിന്നും നിരീക്ഷിച്ചു. പരമാർത്ഥ നികേതൻ ആശ്രമത്തിൽ എത്തിയ മുഖ്യമന്ത്രിയെ ആത്മീയ നേതാവ് സ്വാമി ചിദാനന്ദ് സരസ്വതി സ്വാഗതം ചെയ്തു. കുംഭമേളയ്ക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കി യോഗി ആദിത്യനാഥ് അതിശയിപ്പിച്ചുവെന്ന് സരസ്വതി പ്രതികരിച്ചു.
കോടിക്കണക്കിന് പേരാണ് ഗംഗയിൽ സ്‌നാനം ചെയ്യാൻ പ്രയാഗ്‌രാജിൽ എത്തുന്നത്. മണിക്കൂറിൽ 10 ലക്ഷം പേർ ഗംഗയിൽ മുങ്ങുന്നുണ്ട്. വലിയ തിരക്കിനിടയിലും തീർത്ഥാടനം സുഗമമായി തുടരുന്നുണ്ട്. ഇതിനെല്ലാം സൗകര്യം ഒരുക്കുന്ന യോഗി ആദിത്യനാഥ് അതിശയിപ്പിക്കുന്നു. കഴിഞ്ഞ ദിവസം മുരാരി ബാപ്പു പ്രയാഗ്‌രാജിൽ എത്തിയിരുന്നു. ഇവിടുത്തെ ഒരുക്കങ്ങൾ കണ്ട് അദ്ദേഹം അതിശയിച്ചുവെന്നും സ്വാമി ചിദാനന്ദ സരസ്വതി കൂട്ടിച്ചേർത്തു.
Discussion about this post