തിരുവനന്തപുരം : കല്ലറ തുറന്ന് പുറത്തെടുത്ത നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ഈ അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കി.
കഴിഞ്ഞ 17 നായിരുന്നു ഗോപന്റെ സമാധി എന്ന് പറഞ്ഞുള്ള കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചത്. ആദ്യം കുടുംബം കല്ലറ തുറക്കാൻ സമ്മതിച്ചിരുന്നില്ല. പിന്നീട് കോടതി ഇടപെട്ടത്തിലൂടെയാണ് മൃതദേഹം പുറത്തെടുത്തത്. അന്നേ ദിവസം രാവിലെ 9 മണിയോടെയാണ് പോലീസും ജില്ലാ ഭരണകൂടവും നടപടികൾ പൂർത്തിയാക്കിയത്. പോസ്റ്റ്‌മോർട്ടത്തിൻറെ പ്രാഥമിക റിപ്പോർട്ടിൽ അസ്വഭാവികതയില്ലെന്ന് വ്യക്തമായിരുന്നു.
ആന്തരിക അവയവ പരിശോധന ഫലങ്ങൾ കൂടി വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് പറയുന്നത്. അത് വന്നാലും പേടിക്കാനില്ല. അച്ഛൻ മഹാസമാധിയായതാണ്. ഇതിന് തടസം നിന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും മകൻ പറഞ്ഞു. വിഡിഎസ്പി നേതാവ് ചന്ദ്രശേഖരൻ പറഞ്ഞതുകൊണ്ട് മാത്രമാണ് ഇന്ന് പ്രതിഷേധിക്കാതിരുന്നത് എന്നും മകൻ പറഞ്ഞു.
Discussion about this post