പുലർച്ചെ മൂന്ന് മണി മുതൽ 5 മണി വരെയുള്ള സമയമാണ് ബ്രഹ്‌മ മുഹൂർത്തം എന്ന് അറിയപ്പെടുന്നത്. പുരാതന ഗ്രന്ഥങ്ങളിലെല്ലാം പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിൽ ഉണരുന്നത് നമുക്ക് ഭാഗ്യം കൊണ്ടുതരുമെന്ന് വ്യക്തമാക്കുന്നു. നിങ്ങളുടെ ആത്മീയ തലങ്ങളെ ഉയർത്താനും മാനസികവിാകസം നേടാനും നിങ്ങളുടെ ഏകാഗ്രത വർദ്ധിപ്പിക്കാനുമുള്ള ഏറ്റവും നല്ല സമയമാണിത്. ഈ സമയത്ത് ആത്മീയമായ പ്രവർത്തനങ്ങളിലേർപ്പെടുന്നത് ശരീരവും മനസ്സും ഒന്നാകാൻ സഹായിക്കുന്നു
ബ്രഹ്‌മ മുഹൂർത്തത്തിൽ എഴുന്നേൽക്കുന്നതിന്റെ ഗുണങ്ങളെന്തൊക്കെയാണെന്ന് നോക്കാം…
സാധാരണയായി പുലർച്ചെ 3 മുതൽ 5 വരെ വളരെ സമാധാനപരമായ സമയമാണ്. അതിനാൽ ഈ അന്തരീക്ഷം ധ്യാനത്തിനും മറ്റ് ആത്മീയ കാര്യങ്ങൾക്കും അനുയോജ്യമാണ്. ഈ കാലയളവിൽ മനസ് വളരെ ശാന്തമായിരിക്കും. ബ്രഹ്‌മ മുഹൂർത്തത്തിൽ, നമുക്ക് ആന്തരീകമായി വളരെ മികച്ച ബന്ധത്തോടെ ധ്യാനത്തിലിരിക്കാൻ കഴിയുന്നു. പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലുള്ള സമയം നമ്മുടെ ചുറ്റുപാട് വളരെ നിശബ്ദമായിരിക്കും. അതുകൊണ്ട് തന്നെ ഈ സമയം, നമ്മുടെ ഇന്നർ സോളുമായി ആശയവിനിമയം നടത്താൻ അനുയോജ്യമായ സമയമാക്കി മാറ്റുന്നു. ഈ കാലഘട്ടത്തിൽ ആത്മീയ ഊർജ്ജങ്ങൾ ഏറ്റവും ശക്തമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ധ്യാനം, പ്രാർത്ഥന, ഉയർന്ന അവബോധവുമായി അടുത്ത ബന്ധം എന്നിവയെ സഹായിക്കുന്നു.
ആയുർവേദം അനുസരിച്ച്, ശരീരത്തിന്റെ വിഷവിമുക്ത പ്രവർത്തനങ്ങൾ ഏറ്റവും സജീവമായ സമയമാണ് ബ്രഹ്‌മ മുഹൂർത്തം. രാവിലെ ഈ സമയത്ത് എഴുന്നേറ്റ് വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ദഹനത്തിനും ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. സ്ഥിരമായി ഒരേ ഈ സമയത്ത് ഉണരുന്നത് ആത്മനിയന്ത്രണവും അച്ചടക്കവും വളർത്തുന്നു.
അതിരാവിലെ പ്രണായാമം പോലെയുള്ള ശ്വസന വ്യായാമങ്ങളും ശാരീരിക ആസനകളും ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഊർജ്ജം നൽകുന്നു. സൂര്യ നമസ്‌കാരം ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.
പ്രാർത്ഥനയിലൂടെയോ മന്ത്രങ്ങൾ ഉരുവിടുന്നതിലൂടെയോ നിങ്ങളുടെ ഊർജ്ജത്തെ പ്രപഞ്ചവുമായി ബന്ധിപ്പിക്കാൻ കഴിയും. ഈ സമയത്ത്, ‘ഓം’ മന്ത്രം, ‘ഗായത്രി മന്ത്രം’ അല്ലെങ്കിൽ ‘ഓം നമഃ ശിവായ’ എന്നിവ ചൊല്ലുന്നത് നല്ലതാണ്. മാനസിക വികാസം, ആത്മീയ വികാസം, ശാരീരിക ഉന്മേഷം എന്നിവ കൈവരിക്കുന്നതിനുള്ള ഒരു മാർഗമാണ് പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിൽ ഉണരുന്നത്.













Discussion about this post