തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ആരോപണ വിധേയയായ കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ബിനാമി സ്വത്തിടപാടുകളുണ്ടെന്ന ആരോപണവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ പിപി ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് ഷമ്മാസ് ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ചുള്ള ഭൂമി ഇടപാട് രേഖകൾ ഉൾപ്പെടെ പുറത്ത് വിട്ടുകൊണ്ടാണ് അദ്ദേഹത്തിനെറ ആരോപണം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കരാറുകൾ ബിനാമി കമ്പനിക്ക് നൽകിയതായും ഷമ്മാസ് വ്യക്തമാക്കി.
അതേസമയം, സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അശ്ലീല കമന്റ് ഇട്ട വ്യക്തിക്കെതിരെ പിപി ദിവ്യ പോലീസിൽ പരാത നൽകിയിട്ടുണ്ട്. ഹണി റോസിന് കിട്ടിയ നീതി എല്ലാ സ്ത്രീകൾക്കും കിട്ടട്ടെ എന്ന് കുറിച്ചുകൊണ്ട് കമന്റ് ഇട്ട വ്യക്തിയുടെ വിവരങ്ങളും സ്‌ക്രീൻ ഷോട്ടുകളും സമൂഹമാദ്ധ്യമങ്ങളിൽ ദിവ്യ പങ്കുവച്ചിട്ടുണ്ട്.
സമൂഹ മാദ്ധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർദ്ധിക്കുകയാണ്. സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതിൽ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ടെന്നും അവർ പോസ്റ്റിൽ കുറിച്ചു.
Discussion about this post