ബംഗളൂരൂ : അനുമതിയില്ലാതെ വനമേഖലയിൽ ചിത്രീകരണം നടത്തിയതിനു കന്നഡ സിനിമ ‘കാന്താര ചാപ്റ്റർ വണ്ണിന്റെ’ നിർമാതാക്കൾക്ക് പിഴ ചുമത്തി വനം വകുപ്പ്. 50,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. വനത്തിൽ സെറ്റിടാൻ അപേക്ഷ നൽകിയിരുന്നു. അതിന് അനുമതി ലഭിക്കുന്നതിന് മുൻപേ ഇതിനുള്ള സാമഗ്രികൾ കാട്ടിൽ എത്തിച്ചതിനാണ് നടപടി. കർണാടകയിലെ ഗവിഗുഡ്ഡ വനമേഖലയിലാണ് ചിത്രീകരണം നടക്കുന്നത് .
വനമേഖലയിൽ സ്‌ഫോടനം നടത്തിയെന്നും മരം മുറിച്ചെന്നും ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. ചട്ടങ്ങൾ ലംഘിച്ചുള്ള ചിത്രീകരണം വനമേഖലയെ നശിപ്പിച്ചെന്നും വന്യജീവികളെ ദോഷകരമായി ബാധിച്ചെന്നും ഇവർ ചൂണ്ടിക്കാട്ടി .
ഋഷഭ് ഷെട്ടിയുടെ ജനപ്രിയ ചിത്രം കാന്തരയുടെ രണ്ടാം ഭാഗമാണ് കാന്തര ചാപ്റ്റർ വൺ . ഒക്ടോബർ 2 ന് സിനിമ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Discussion about this post