മാനേജര്‍മാര്‍ പലതരത്തിലാണ് ചിലര്‍ കര്‍ക്കശക്കാരാകുമ്പോള്‍ ചിലര്‍ നേരെ തിരിച്ചാണ്. നിങ്ങള്‍ക്ക് വിമാന അപകടമോ മറ്റോ ഉണ്ടാകുകയാണെങ്കില്‍ വീട്ടില്‍ അറിയിക്കുന്നതിന് മുമ്പ് തന്നെ അറിയിക്കണം എന്ന് പറയുന്ന മാനേജറെ എങ്ങനെ വിശേഷിപ്പിക്കും.
ഗോങ് ചാ എന്ന കൊറിയന്‍ ബബിള്‍ ടീ സംരംഭത്തിന്റെ ദക്ഷിണ കൊറിയന്‍ ഫ്രാഞ്ചൈസിയുടെ മാനേജറാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ഇത്തരത്തിലൊരു സന്ദേശം നല്‍കിയത്. ഡിസംബര്‍ 29-ന് ദക്ഷിണ കൊറിയയിലെ മൂവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മാനേജറുടെ സന്ദേശം.
‘ഇന്നുണ്ടായ വിമാനാപകടത്തിന്റെ വാര്‍ത്ത നിങ്ങള്‍ കണ്ടിരിക്കുമല്ലോ. മറ്റു രാജ്യങ്ങളിലേക്ക് അവധി ആഘോഷിക്കാന്‍ കമ്പനിയിലെ പലരും പോകുന്നുണ്ട്. നിങ്ങള്‍ പോകുന്ന വിമാനം അപകടത്തിലാവുകയാണെങ്കില്‍, അക്കാര്യം ആദ്യം എന്നെയറിയിക്കുക. വേറൊരാളെ ജോലിക്ക് നിയോ?ഗിക്കാന്‍ വേണ്ടിയാണിത്. അതിനുശേഷം വീട്ടില്‍ അറിയിച്ചാല്‍ മതി. മറന്നുപോകരുത്.’ സ്ഥാപനത്തില്‍ ഇന്റേണായി ജോലി ചെയ്യുന്ന യുവാവ് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സ്ഥാപനത്തിന്റെ കൊറിയന്‍ ഫ്രാഞ്ചൈസിയുടെ സാമൂഹിക മാധ്യമ പേജുകളിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ മാനേജറുടെ ക്രൂരതയെ വിമര്‍ശിച്ച് കൊറിയന്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഒന്നുകില്‍ ഇയാള്‍ക്ക് മനസാക്ഷിയില്ല അല്ലെങ്കില്‍ തലയ്ക്ക് അത്ര സുഖമില്ലെന്നാണ് പലരും പറയുന്നത്.
Discussion about this post