നമ്മുടെ കണ്ണുകളെയും ബുദ്ധിയെയും കബളിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു ചിത്രത്തെ ബുദ്ധി വൈഭവം കൊണ്ടും കാഴ്ച്ച ശക്തി കൈാണ്ടും കണ്ടെത്തുക എന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ നൽകുന്ന വെല്ലുവിളി. കാലങ്ങളായി പ്രചാരത്തിലുള്ള ഇത്തരം ടെസ്റ്റുകൾ എന്നാലിപ്പോൾ, സോഷ്യൽ മീഡിയയിൽ വളരെയധികം ട്രെൻഡിംഗ് ആണ്.
1880 കളിൽ നിന്നുള്ള ഒട്ടകത്തെ ചിത്രീകരിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു ഒട്ടകത്തിന്റെ ചിത്രമാണ് നിങ്ങളുടെ കാഴ്ച്ച ശക്തിയെയും നിരീക്ഷണത്തെയും വെല്ലുവിളിക്കാൻ ഇത്തവണ എത്തിയിരിക്കുന്നത്. ചെറിയ കുറ്റിക്കാടുകൾ നിറഞ്ഞ ഒരു സ്ഥലത്താണ് ഈ ഒട്ടകം നിൽക്കുന്നത്.. എന്നാൽ, നിങ്ങൾക്കുള്ള ടാസ്‌ക് ഇതൊന്നുമല്ല…
ഈ ചിത്രത്തിനുള്ളിൽ ഒട്ടകത്തിന്റെ സവാരിക്കാരൻ ഒളിഞ്ഞിരിക്കുന്നു. അത്ര എളുപ്പത്തിൽ ഈ സസവാരിക്കാരനെ കണ്ടെത്താൻ നിങ്ങൾക്ക് കഴിശഞ്ഞന്ന് വരില്ല. പക്ഷേ… നിങ്ങളുടെ നിരീക്ഷണ ശക്തിയെയും കാഴ്ചയെയും സമ്മതിച്ച് തരണമെങ്കിൽ 20 സെക്കന്റിനുള്ളിൽ നിങ്ങളാ മുഖം കണ്ടെത്തണം.
കാണാൻ കഴിയുന്നില്ലെങ്കിൽ, ആ ഒട്ടകത്തെ ഒന്നുകൂടി സൂഷ്മമായി നിരീക്ഷിക്കൂ.. അതിലെ വരകളെ സൂക്ഷ്മമായി നോക്കൂ.. കണാൻ കഴിഞ്ഞില്ലെങ്കിൽ, ആ ചിത്രം ഒന്ന് തലതിരിച്ച് നോക്കൂ… ഒട്ടകത്തിന് താഴെ വലതുഭാഗത്ത് കാലിന് സമീപം ഇനിയൊന്ന് നോക്കൂ.. അവിടെ നിങ്ങൾക്ക് ഈ സവാരിക്കാരനെ കാണാൻ സാധിക്കും.
Discussion about this post