ബെയ്‌റൂട്ട്: ലെബനനിൽ അജ്ഞാതരുടെ വെടിയേറ്റ് ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടു. ഹിസ്ബുള്ള കമാൻഡറും മുതിർന്ന നേതാവുമായ ഷെയ്ഖ് മുഹമ്മദ് അലി ഹമാദി ആണ് കൊല്ലപ്പെട്ടത്. ബേക്കയിലെ വീടിന് സമീപത്തുവച്ച് അജ്ഞാതർ ഹമാദിയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ലെബനൻ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ ഇസ്രായേലിനെയാണ് ഹിസ്ബുള്ള സംശയിക്കുന്നത് എന്നാണ് സൂചന.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. വീടിന് സമീപത്ത് നിൽക്കുകയായിരുന്നു ഹമാദി. ഇതിനിടെ ഇവിടെയെത്തിയ സംഘം നിറയൊഴിക്കുകയായിരുന്നു. ശബ്ദംകേട്ട് സഹായികൾ ഹമാദിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹമാദിയുടെ ശരീരത്തിൽ നിന്നും ആറ് ബുള്ളറ്റുകൾ ആയിരുന്നു നീക്കം ചെയ്തത്. യുഎസ് ഫെഡറൽ ഏജൻസിയായ എഫ്ബിഐ കൊടും ഭീകരനെ പട്ടികയിൽ ഉൾപ്പെടെയുത്തിയ ഭീകരൻ ആണ് ഹമാദി.
ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ 60 ദിവസത്തെ വെടിനിർത്തലിന് ആയിരുന്നു ധാരണ ആയത്. ഇത് ജനുവരി 26 ന് അവസാനിക്കും. ഇതിനിടെയാണ് ഹിസ്ബുള്ളയുടെ പരമോന്നത നേതാവ് തന്നെ കൊല്ലപ്പെട്ടിരിക്കുന്നത്.
Discussion about this post