റവ കൊണ്ടുള്ള ഭക്ഷണങ്ങളെ പലപ്പോഴും ആരോഗ്യകരമായവയുടെ പട്ടികയില്‍ റവയെ പരിഗണിക്കാറില്ല. എന്നാല്‍ ആരോഗ്യത്തിന് വളരെ മികച്ച തിരഞ്ഞെടുപ്പാണ് റവ വിഭവങ്ങളെന്നാണ് പോഷകാഹാര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വണ്ണവും ശരീരഭാരവും കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ഭക്ഷണമാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
റവ വിഭവങ്ങള്‍ ദിവസവും കഴിക്കാം. കാരണം ഇതില്‍ കലോറി വളരെ കുറവാണ്. കൂടാതെ ഇതില്‍ ധാരാളം നാരുകളും കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുള്ളതിനാല്‍ ഏറെ നേരം വയര്‍ നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാന്‍ സഹായിക്കും.
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതിനാല്‍ ഊര്‍ജ്ജനില നിലനിര്‍ത്താനും റവ വിഭവങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. പ്രഭാതഭക്ഷണമായി റവ ഉള്‍പ്പെടുത്തുന്നതാണ് മികച്ചത്. ഇത് ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കാനും സഹായിക്കും.
കൊഴുപ്പ് കുറവായതിനാല്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ നില നിലനിര്‍ത്തി ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ റവ കഴിക്കുന്നത് ഗുണം ചെയ്യും.
റവയ്ക്ക് ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്കും റവ കഴിക്കാം. രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാന്‍ ഇത് സംരക്ഷിക്കും. ഇന്‍സുലിന്‍ പ്രതിരോധം ഒഴിവാക്കാനും റവ മികച്ച ഒരു ഭക്ഷണമാണ്.
മുലയൂട്ടുന്ന അമ്മമാര്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണ് റവ. പ്രോലാക്ടിന്‍ ഹോര്‍മോണ്‍ വര്‍ധിക്കുന്നതിന് ഇത് നല്ലതാണ്. റവയില്‍ മഗ്‌നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുണ്ട്. ഇതുമൂലം നാഡീ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാന്‍ റവയ്ക്കു കഴിയും.
Discussion about this post