ക്രിസ്തുമതത്തിന്റെ സ്ഥാപകനായ വിശ്വാസികളുടെ സ്വന്തം ജീസസ് ക്രൈസ്റ്റിന്റെ യഥാർത്ഥ പേര് അതല്ലെന്ന് ശാസ്ത്രജ്ഞർ.ജീസസിന്റെ മാതൃഭാഷയായ അരാമിക്കിലെ ഒരു പേരായിരിക്കാം അദ്ദേഹത്തിനുണ്ടായിരുന്നത് എന്നാണ് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നത്. ക്രൈസ്റ്റ് (ക്രിസ്തു) എന്നത് കുടുംബപ്പേരല്ല, മറിച്ച് ‘ദൈവത്തിന്റെ അഭിഷിക്തൻ’ എന്ന അർത്ഥത്തിൽ ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ഒന്നാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഗലീലിയയിലെ നസ്രേത്തിലാണ് ക്രിസ്തു ജനിച്ചതും വളർന്നതും. നസ്രേത്തിലെ യേശു (ജീസസ് ഒഫ് നസ്രേത്ത്), നസറായനായ യേശു (ജീസസ് ദി നസറേൻ) എന്നിങ്ങനെയാണ് ബൈബിളിൽ ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്.’ക്രിസ്തു എന്ത് ഭാഷയാണ് സംസാരിച്ചിരുന്നത് എന്നതിൽ സ്ഥിരീകരണമില്ല. അദ്ദേഹത്തിന്റെ കുടുംബപശ്ചാത്തലം അനുസരിച്ച് അരാമിക് ആയിരിക്കാൻ മാതൃഭാഷ എന്നാണ് വിശ്വസിക്കപ്പെടുന്നത്.ക്രിസ്തുവും തന്റെ ശിഷ്യന്മാരും ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന റോമൻ സാമ്രാജ്യത്തിലെ പ്രദേശമായ യെഹൂദ്യയിലെ പ്രാദേശിക ഭാഷയായ അരാമിക് ആണ് അവരും സംസാരിച്ചിരുന്നതെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്.
ജൂതന്മാർ കൂടുതലും അരാമിക് ഭാഷയാണ് സംസാരിച്ചിരുന്നതെന്ന് ഗലീലിയിൽ നിന്നുള്ള ചില പാപ്പിറസ് രേഖകളിൽ ചൂണ്ടിക്കാട്ടുന്നു. സുവിശേഷത്തിന്റെ ആദ്യകാല ഗ്രീക്ക് വിവർത്തനങ്ങളിലും ക്രിസ്തു ഈ ഭാഷയിൽ ചില വാക്യങ്ങൾ പറഞ്ഞതായി പരാമർശിക്കുന്നുണ്ട്. ജീസസ് ജീവിച്ചിരുന്ന കാലത്ത് ‘ജെ’ എന്ന അക്ഷരം നിലവിൽ വന്നിരുന്നില്ല. അദ്ദേഹം മരിച്ച് 1500 വർഷങ്ങൾക്ക് ശേഷമാണ് ‘ജെ’ പിറവികൊണ്ടത്.ജീസസിന്റെ യഥാർത്ഥ പേര് യേശു അല്ലെങ്കിൽ യേശ്വാ ആയിരിക്കാമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അക്കാലത്ത് ഗലീലിയിൽ സാധാരണയായി ഉപയോഗിക്കുന്ന രണ്ട് പേരുകളായിരുന്നു ഇവ. ‘അദ്ദേഹത്തിന്റെ പേര് അരാമിക് ഭാഷയിൽ ‘യേശ്വാ’ ആയിരിക്കാനാണ് സാദ്ധ്യത. അദ്ദേഹം സ്വയം പരിചയപ്പെടുത്തിയതും അങ്ങനെയായിരിക്കാനാണ് സാദ്ധ്യത. മറ്റൊരു സാദ്ധ്യത യേശു എന്ന ഹ്രസ്വ രൂപമാണ്.
ജൂതനായ യേശുവിന്റെ കുടുംബപ്പേര് (സർനെയിം) യഥാർത്ഥത്തിൽ ക്രിസ്തു എന്നായിരിക്കില്ല, അദ്ദേഹത്തിന്റെ മാതൃനാടുമായി ബന്ധമുള്ള പേരായിരിക്കാം അത്. അതിനാൽ തന്നെ പ്രാചീന അരാമിക് ഭാഷയ്ക്ക് അനുസൃതമായി അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ‘യേശു നരസീൻ’ എന്നായിരിക്കാമെന്നാണ് ശാസ്ത്രജ്ഞർ വാദിക്കുന്നത്.
പുതിയ നിയമം ഗ്രീക്കിലേക്ക് വിവർത്തനം ചെയ്തപ്പോൾ, പണ്ഡിതന്മാർ അരാമിക് നാമം ഉൾക്കൊള്ളാൻ ശ്രമിച്ചെങ്കിലും സ്വരസൂചകമായ അപര്യാപ്തതകൾ വെല്ലുവിളിയായി മാറി. അതിനാൽ, ഒരു ബദൽ തിരഞ്ഞെടുത്ത് യേശ്വായെ ‘ലെസസ്’ എന്ന് ലിപ്യന്തരണം ചെയ്യുകയായിരുന്നുവെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പുതിയ നിയമം ലാറ്റിനിലേക്ക് വിവർത്തനം ചെയ്തപ്പോൾ, ‘ഹലീൌ’െ എന്നത് ‘ഹലൗെ’െ എന്ന് ലിപ്യന്തരണം ചെയ്യപ്പെട്ടു. പതിനേഴാം നൂറ്റാണ്ടോടെ, ‘ജെ’ എന്ന ശബ്ദം പ്രാബല്യത്തിൽ വന്നു. അങ്ങനെ ‘ലെസസ്’ ‘ജീസസ്’ ആയി മാറിയെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post