കൊൽക്കത്ത: ആർജി കർ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ). കൽക്കട്ട ഹൈക്കോടതിയിൽ സിബിഐ അപ്പീൽ നൽകി. വിചാരണക്കോടതി വിധിക്കെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജൂനിയർ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കൊലപ്പെടുത്തിയ പ്രതി സഞ്ജയ് റോയ്ക്ക്, വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ പര്യാപ്തമല്ലെന്നു കാണിച്ചാണ് സിബിഐ കൽക്കട്ട കോടതിയെ സമീപിച്ചത്. വധശിക്ഷയ്ക്ക് അർഹമായ കേസിനെ “അപൂർവങ്ങളിൽ അപൂർവ്വം” എന്ന് തരംതിരിക്കാൻ നിർദ്ദേശിക്കുന്ന നിയമോപദേശം സിബിഐക്ക് ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കോടതിവിധി അംഗീകരിക്കാൻ ആകില്ലെന്ന് അറിയിച്ച് ഡോക്ടേഴ്സ് പ്രതിഷേധിച്ചിരുന്നു. വിചാരണ കോടതി വിധിക്കെതിരെ മേൽ കോടതിയെ സമീപിക്കുമെന്ന് ഡോക്ടേഴ്സും ഇരയുടെ കുടുംബവും വ്യക്തമാക്കിയതിന് പിന്നാലെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നഷ്ടപരിഹാരമല്ല നീതിയാണ് വേണ്ടതെന്ന് കുടുംബം വ്യക്തമാക്കുന്നു.
Discussion about this post