ഈ ആഴ്ച നടന്ന മൂന്ന് പ്രസംഗങ്ങളില്‍ ഏറ്റവും മികച്ചതെന്ന് നിങ്ങള്‍ വിലയിരുത്തുന്ന പ്രസംഗം ഏതാണ്. പ്രശസ്ത വാര്‍ത്താ മാധ്യമമായ ദ ടൈംസ് ഓഫ് ഇന്ത്യ ഇന്ന് നടത്തിയ ഒപ്പീനിയന് പോളിലെ ചോദ്യം ഇതായിരുന്നു. കനയ്യകുമാറിന്റെ ജെഎന്‍യു പ്രസംഗം, നരേന്ദ്രമോദിയും, രാഹുല്‍ ഗാന്ധിയും പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ഇതില്‍ ഏറ്റവും മൂല്യമുള്ളതും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതുമായ പ്രസംഗം ഏതെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ പോളിലെ ചോദ്യം.
ഇതുവരെ വോട്ട് ചെയ്തവരില്‍ എഴുപ്പത്തഞ്ച് ശതമാനത്തിലധികം പേര്‍ക്കും ഇഷ്ടപ്പെട്ടത് മോദിയുടെ പ്രസംഗമാണ്. 19 ശതമാനത്തോളം പേര് കനയ്യയുടെ ജെഎന്‍യു പ്രസംഗത്തെ പിന്തുണച്ചു. വളരെ കുറച്ച് പേര് മാത്രമാണ് (ഏതാണ്ട് അഞ്ച് ശതമാനം പേര്) രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഇഷ്ടപ്പെട്ടതായി രേഖപ്പെടുത്തിയത്.
കനയ്യകുമാറിന്റെ പ്രസംഗത്തെ പ്രശംസിച്ച് അരവിന്ദ് കെജ്രിവാള് ഉള്‍പ്പടെയുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അതേസമയം കേവലം രാഷ്ട്രീയ പ്രസംഗത്തിനുപ്പുറത്ത് മുല്യവത്തായി പ്രസംഗത്തില്‍ ഒന്നുമില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
Discussion about this post