ഹൈദരാബാദ്: തെലങ്കാനയിൽ മുൻ സൈനികൻ ഭാര്യയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. 45 കാരനായ ഗുരുമൂർത്തിയാണ് ഭാര്യ പുട്ടവെങ്കട മാധവിയെന്ന 35 കാരിയെ ക്രൂരമായി കൊന്നത്. യുവതിയെ കാണാനില്ലെന്ന് കുടുംബം നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംശയം തോന്നിയ പോലീസ് ഭർത്താവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റകൃത്യം നടത്തിയതായി സമ്മതിക്കുകയായിരുന്നു.മാധവിയെക്കുറിച്ചു ചോദിച്ചപ്പോൾ ഗുരുമൂർത്തി നൽകിയ മറുപടികളാണ് കുടുംബത്തിൽ സംശയമുണർത്തിയത്. രണ്ടു ദിവസങ്ങൾക്കുമുൻപ് ബന്ധുവിന്റെ വീട്ടിൽപ്പോയതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും പിന്നാലെ മാധവി വീടുവിട്ടുപോയെന്നുമായിരുന്നു ഗുരുമൂർത്തിയുടെ മറുപടി
ഭാര്യയെ കൊന്ന് തെളിവ് നശിപ്പിക്കാനായി മൃതദേഹം കുക്കറിൽ വേവിക്കുകയായിരുന്നു. ശുചിമുറിയിൽ വച്ചായിരുന്നു ശരീരം വെട്ടിനുറുക്കിയത്. ഭാഗങ്ങൾ പ്രഷർ കുക്കറിൽ വച്ചു വേവിച്ചു. പിന്നീട് അസ്ഥികൾ വേർപെടുത്തി. ഉലക്ക ഉപയോഗിച്ചു കുത്തിപ്പൊടിച്ചു വീണ്ടും വേവിച്ചു. മൂന്നുദിവസത്തോളം പലവട്ടം മാംസവും അസ്ഥികളും വേവിച്ചശേഷം പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിൽ ഉപേക്ഷിച്ചുവെന്നാണ് ഗുരുമൂർത്തി പോലീസിന് നൽകിയ മൊഴി.
മുൻ സൈനികനായ ഗുരു മൂർത്തി നിലവിൽ ഡിആർഡിഒയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ്. ദമ്പതികൾക്ക് ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉണ്ട്.
Discussion about this post