തിരുവനന്തപുരം: ദേശാഭിമാനിയിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ പുകഴ്ത്തിക്കൊണ്ട് സിപിഎം സംസ്ഥാന സെരകട്ടറി എംവി ഗോവിന്ദന്റെ ലേഖനം. നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിഴനതിരെ വിമർശനമുണ്ടായിട്ടും ഭരണഘടനാ ചുമതല നിർവഹിച്ചുവെന്ന് ലേഖനത്തിൽ എംവി ഗോവിന്ദൻ പറയുന്നു. ഇത് സ്വാഗതാർഹമാണെന്നും ലേഖനത്തിൽ അദ്ദേഹം പറയുന്നു.
ഒരഒ മിനിറ്റ് മാത്രം നയപ്രഖ്യാപന പ്രസംഗം നടത്തി ശോഭ കെടുത്തിയില്ല. കേന്ദ്ര വിമർശനമുണ്ടായിട്ടും നയപ്രഖ്യാപനം പൂർണമായും വായിച്ചത് സ്വാഗതാർഹമാണ്. വരും ദിവസങ്ങളിലും ഈ മൃദുസമീപനം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവസ ആരിഫ് മുഹമ്മദ് ഖാൻ ഒന്നര മിനിറ്റ് മാത്രം നയപ്രഖ്യാപനം പറഞ്ഞ് നിർത്തിയിരുന്നു. അത്തരത്തിൽ ചെയ്യാതെ നയപ്രഖ്യാപനത്തിന്റെ ശോഭ കെടുത്തിയില്ല. വിഴിഞ്ഞം തുറമുഖത്തെ ആഗോള വ്യാപാര ഹബ്ബാക്കി മാറ്റുമെന്ന പ്രഖ്യാപനം വലിയ പ്രതീക്ഷ നൽകുന്നതാണെന്നും എംവി ഗോവിന്ദൻ ലേഖനത്തിൽ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഗവർണറെ രാജ്ഭവനിലെത്തി കണ്ടിരുന്നു. ഭാര്യ കമലയോടൊപ്പമാണ് മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. 25 മിനിറ്റോളം ഇരുവരും ഗവർണറക്കൊപ്പം രാജ്ഭവനിൽ ചിലവഴിച്ചു. പരസ്പരം ഉപഹാരം കൈമാറിയാണ് ഇരുവരും പിരിഞ്ഞത്.
Discussion about this post