വൈറലാകാന്‍ വേണ്ടി വ്യത്യസ്തമായ പല രീതികളും പരീക്ഷിക്കുകയാണ് കണ്ടന്റ് ക്രിയേറ്റര്‍മാരും വ്‌ലോഗേഴ്‌സുമൊക്കെ. അത്തരത്തില്‍ ഒരാള്‍ നടത്തിയ ശ്രമമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇഡ്ഡലി ബെംഗളൂരുവിലെ പലയിടങ്ങളില്‍നിന്നായി രുചിക്കുകയെന്നതാണ് ഇതിനായി ഒരു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ ഏറ്റെടുത്ത വെല്ലുവിളി.
ഒരു ഇഡ്ലിക്ക് അഞ്ചുരൂപയുള്ള തട്ടുകടയില്‍ തുടങ്ങി 500 രൂപ വിലയുള്ള താജ്ഹോട്ടലിലും 5000 രൂപ വിലയുള്ള മറ്റൊരു അത്യാഡംബര റസ്റ്ററന്റിലും പോയി യുവാവ് ഇഡ്ലി രുചിക്കുകയും റേറ്റിങ് ചെയ്യുകയുമാണ് വീഡിയോയില്‍.
കാസി പെരേര എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ cassiusclydepereira എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ആദ്യം തട്ടുകടയിലെത്തി അഞ്ചുരൂപയുടെ ഇഡ്ലി കഴിക്കുന്ന യുവാവ് 9.7 റേറ്റിങ്ങാണ് ഭക്ഷണത്തിന് നല്‍കുന്നത്. ഇതിന് ശേഷം 50 രൂപയ്ക്ക് കിട്ടുന്ന രാമേശ്വരം ഇഡ്ലിയാണ് രുചിക്കുന്നത്.
ഇതിന് യുവാവ് 7.2 ആണ് റേറ്റിങ് നല്‍കിയത്. ശേഷം 500 രൂപയുടെ ഇഡ്ലി കഴിക്കാന്‍ ടാജ് ഹോട്ടലിലേക്ക്. ഇവിടെനിന്ന് കഴിച്ചതിനുശേഷം 4.2 മാത്രം റേറ്റിങ് നല്‍കുന്നു. ഇതിന് ശേഷമാണ് 5000 രൂപയുടെ ഇഡ്ലി കഴിക്കാന്‍ മറ്റൊരു അത്യാഡംബര ഹോട്ടലില്‍ പോവുന്നത്. സ്വര്‍ണ നിറത്തിലുള്ള പ്രത്യേക പ്രതലത്തോട് കൂടിയ ഇഡ്ലിക്കാണ് ഇവിടെ 5000 രൂപ ഈടാക്കുന്നത്. പക്ഷെ, നിരാശയാണെന്നും റേറ്റിങ് നല്‍കുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ 5000 രൂപ ഒരു ഇഡ്ലിക്ക് ഈടാക്കുന്നത് നിയമപരമായി തടയപ്പെടേണ്ടതാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Discussion about this post