തിരുവനന്തപുരം: മദ്യനിർമ്മാണ പ്ലാന്റുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് വരുന്നത് വ്യവസായ നിക്ഷേപമാണെന്നും, വ്യവസായ നിക്ഷേപ പദ്ധതികൾക്ക് ടെൻഡർ ആവശ്യമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. കൃഷിക്കാരുടെ താല്പര്യം സംരക്ഷിച്ച് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യനിർമ്മാണ കമ്പനിക്കെതിരായ വ്യാജ പ്രചരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാഥമിക അനുമതി പൂർണമായും സർക്കാരിന്റെ വിവേചനമാണ്. അനുമതി നൽകാൻ പഞ്ചായത്തിനെ പരിഗണിക്കേണ്ടതില്ല. വ്യവസായ സ്ഥാപനങ്ങൾക്കു വെള്ളം നൽകുന്നതു വലിയ പാപമല്ല, വെള്ളം നൽകും. കൃഷിക്കാരുടെ താൽപര്യം പരിഗണിച്ചു പദ്ധതി നടപ്പാക്കും. വ്യവസായ നിക്ഷേപ പദ്ധതിക്കു ടെൻഡർ ആവശ്യമില്ല. അഴിമതിയുടെ പാപഭാരം ഇങ്ങോട്ട് കെട്ടിവയ്‌ക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യ നയത്തിൽ സർക്കാർ നയം സുവ്യക്തമാണ്. കേരളത്തിൽ 10 ഡിസ്റ്റിലറികളാണ് ഉള്ളത്. അതിൽ ഏഴും തുടങ്ങിയത് യുഡിഎഫ് സർക്കാരാണ്. രണ്ട് ബ്രൂവറി തുടങ്ങിയതും യുഡിഎഫ് ഭരണകാലത്താണ്. നിക്ഷേപകർ ഇനി വന്നാലും സർക്കാർ പ്രോത്സാഹിപ്പിക്കും. പാലക്കാട് ബ്രൂവറി പദ്ധതിയിലൂടെ 600 കോടി രൂപയുടെ നിക്ഷേപമാണു വരുന്നത്. 650 പേർക്കു നേരിട്ടും രണ്ടായിരത്തോളം പേർക്ക് അല്ലാതെയും തൊഴിൽ കിട്ടുമെന്ന് മന്ത്രി വ്യക്തമാക്കി
Discussion about this post