മിക്ക വീടുകളിലെയും പ്രധാന പ്രശ്‌നമാണ് എലിശല്യം. വീടും പരിസരവും എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും എലികൾ എത്തും. ഇവയെ തുരത്തുന്നതിനായി ഭൂരിഭാഗം പേരും വിഷം ആയിരിക്കും ഉപയോഗിക്കുക. എന്നാൽ ഇത് ഗുണത്തേക്കാൾ ഏറെ ദോഷമാണ്. അതുകൊണ്ട് തന്നെ വീട്ടിൽ തന്നെയുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങൾ കൊണ്ട് വേണം എലികളെ തുരത്താൻ. ഇത് ഏതൊക്കെയെന്ന് നോക്കാം.
കടലമാവ് ഉപയോഗിച്ച് നമുക്ക് എലിയെ എളുപ്പത്തിൽ തുരത്താം. കടലമാവിലെ അൽപ്പം നെയ്യ് ഒഴിച്ച ശേഷം നന്നായി കുഴയ്ക്കുക. ഇതിലേക്ക് അൽപ്പം പുകയില ചേർക്കാം. വീണ്ടും നന്നായി ഇളക്കിയ ശേഷം ഉരുളകളാക്കി എലികൾ ഉള്ള ഭാഗങ്ങളിൽ വയ്ക്കാം.
എലികൾ വീട്ടിലേക്ക് വരാതിരിക്കാൻ കർപ്പൂരം ഉപയോഗിക്കുന്നത് വളരെ നല്ലതാകും. വീടിന്റെ വിവിധ ഭാഗങ്ങളിൽ കർപ്പൂരം ഇട്ട് വയ്ക്കാം. എലികളെ തുരത്താൻ അടുത്തതായി ഉപയോഗിക്കാവുന്ന ഒന്നാണ് മുളകുപൊടി. എലി ശല്യം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ മുളകുപൊടി വിതറുക. ഇത് എലികളെ വീടുകളിൽ നിന്നും അകറ്റി നിർത്തും.
എലികളെ വീടുകളിൽ നിന്നും തുരത്താൻ ഉപയോഗിക്കാവുന്ന ഒന്നാണ് പുതീന. പുതീന എടുത്ത ശേഷം വെള്ളത്തിൽ നന്നായി കുതിർത്തുവയ്ക്കുക. ഈ വെള്ളം വീടിന്റെ പലഭാഗത്തായി സ്ഥാപിക്കാം. രൂക്ഷമായ ഗന്ധം ആയിരിക്കും ഇതിൽ നിന്നും പുറത്തുവരിക. ഇത് എലികളെ വീടുകളിൽ നിന്നും അകറ്റി നിർത്തും.
Discussion about this post