വാടാപാവ് ഒരുപക്ഷേ നമ്മൾ മലയാളികൾക്ക് എല്ലാവർക്കും പരിചയമുള്ള ഭക്ഷണമാവില്ല. എന്നാൽ മുംബൈക്കാരെ സംബന്ധിച്ചിടത്തോളം വടാപാവിന് അവരുടെ ജീവിതത്തിൽ വലിയ പ്രധാന്യമാണുള്ളത്. ഇപ്പോഴിതാ ലോകത്തെ അമ്പത് പ്രധാനപ്പെട്ട സാൻഡ് വിച്ചുകളുടെ പട്ടികയിൽ 39-ാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുകയാണ് വടാപാവ്.
പ്രമുഖ ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസാണ് ലിസ്റ്റ് പുറത്തുവിട്ടത്. മഹാരാഷ്ട്രയാണ് ജന്മദേശമെങ്കിലും വാടാപാവിന് ലോകം മുഴുവനും ആരാധകരുണ്ട്. 2017 ൽ ഏറ്റവും രുചികരമായ ഭക്ഷണമായി ലോകപ്രശ്‌സത ബ്രിട്ടീഷ് ഷെഫും പാചക കോളമിസ്റ്റുമായ നിഗല്ല ലോസൺ തിരഞ്ഞെടുത്തത് വാടാപാവിനെയായിരുന്നു.
ആദ്യമായല്ല വടാപാവ് ലോകത്തിന്റെ രുചിപ്പട്ടികയിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ വർഷം 19 ാം സ്ഥാനത്തായിരുന്നു വടാപാവിന്റെ സ്ഥാനം. എന്നാൽ ആ സ്ഥാനത്ത് നിന്ന് 39 ലേക്കെത്തുകയായിരുന്നു. വടാപാവ് മാത്രമാണ് ഇന്ത്യയിൽ നിന്ന് ആദ്യ അമ്പതിൽ ഉൾപ്പെട്ടിരിക്കുന്നത്.
അറബ് രാജ്യത്തുനിന്ന് വന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫെയ്മസ് ആയ ഷവർമയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. വിയറ്റ്നാം സ്നാക്സ് ബാൻ മി രണ്ടാം സ്ഥാനത്തും ടർക്കിഷ് സാൻഡ് വിച്ച് ടോംബിക് ഡോണർ മൂന്നാം സ്ഥാനത്തുമാണ്.













Discussion about this post