കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ പ്രതി ജോൺസൺ ഔസേപ്പിനെ കുരുക്കിയത്, വീട്ടമ്മയുടെ തന്ത്രപരമായ നീക്കത്തിലൂടെ. ജോൺസൺ മുമ്പ് ജോലി ചെയ്ത കോട്ടയം ചങ്ങനാശ്ശേരി കുറിച്ചിയിലെ വീട്ടിലുള്ളവരാണ് ഇയാളെ തിരിച്ചറിഞ്ഞത്. ഇന്നലെ ഇയാൾ വീട്ടിലേക്ക് എത്തിയപ്പോൾ വീട്ടുകാർ ചിങ്ങവനം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വാർത്തകളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ ഇന്നലെ ജോൺസൺ ഔസേപ്പ് വീട്ടിലേക്ക് എത്തിയിരുന്നു എന്നും വീട്ടുടമസ്ഥ രമ്യ പറയുന്നു. പോലീസ് എത്തുന്നത് വരെ വീട്ടുകാർ പ്രതിയെ പോകാനും അനുവദിച്ചില്ല.
മുമ്പ് ഒരു മാസം ജോൺസൺ കുറിച്ചിയിലെ വീട്ടിൽ ജോലി ചെയ്തിരുന്നുവെന്ന് രമ്യ പറയുന്നു. ഫേസ്ബുക്കിലൂടെ അനിയത്തിയാണ് വാർത്ത കാണിച്ച് തന്നത്. ഇവിടെ വീട്ടിൽ അച്ഛനെ നോക്കാനായി നിന്നിരുന്ന ആളാണെന്ന് അപ്പോഴാണ് മനസിലായത്. ഇന്നലെ വൈകിട്ട് ഇയാൾ വീട്ടിലേക്ക് വന്നിരുന്നു. അച്ഛൻ വിളിച്ച് തന്നെ നോക്കാൻ വരുന്നയാളെത്തിയെന്ന് പറഞ്ഞപ്പോള്‍ താന്‍ ഞാൻ വീട്ടിലേക്ക് എത്തി. ഇതിന് പിന്നാലെ പോലീസിനെ വിവരമറിയിച്ചു.
കാലൊടിഞ്ഞ് കിടക്കുകയായിരുന്ന അച്ഛനെ നോക്കാൻ വേണ്ടി ഏജൻസി വഴിയാണ് ആളെ തേടിയത്. അങ്ങനെയാണ് ജോൺസൺ വീട്ടിലേക്ക് ജോലിക്ക് വന്നത്. ഒരു മാസം ജോലി ചെയ്തു പോയി. പിന്നീട് ഇന്നലെയാണ് വീട്ടിലേക്ക് വന്നത്. വീട്ടിൽ ഇയാളുടെ വസ്ത്രങ്ങൾ ഉണ്ടായിരുന്നു. അതെടുക്കാനാണ് ഇവിടേക്ക് വന്നതെന്നാണ് തിന്നുന്നതു എന്നും രമ്യ പറഞ്ഞു.
Discussion about this post