മലപ്പുറം: മെക് സെവൻ വ്യായാമത്തിൽ കാന്തപുരത്തെ പിന്തുണച്ച് മുജാഹിദ് വിഭാഗം നേതാവ് ഹുസൈൻ മടവൂർ. മെക് സെവൻ ഇസ്ലാം മത വിരുദ്ധതയാണ്. ഇതിൽ സിപിഎം ഇടപെടേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതു ഇടങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് വ്യായാമം ചെയ്യരുത്. ഇത് അവിഹിത ബന്ധങ്ങൾക്ക് കാരണം ആകും. അവിഹിത ബന്ധങ്ങളാണ് സമൂഹത്തിലെ പല പ്രശ്‌നങ്ങൾക്കും കാരണം ആകുന്നത്. ഇത് ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് മത നിയന്ത്രണം കൊണ്ടുവരുന്നത്.
ലിംഗ സമത്വം അല്ല, ആളുകൾക്ക് ലിംഗ നീതിയാണ് വേണ്ടത്. പൊതു ഇടങ്ങളിൽ സ്ത്രീകൾ അന്യപുരുഷന്മാരുമൊത്ത് ഇടപഴകാൻ പാടില്ല. ഇതിനാണ് വിലക്കുള്ളത്. അല്ലാതെ ഇവർക്ക് പൊതു സ്ഥാനങ്ങളോ, പദവികളോ വഹിക്കുന്നതിൽ വിലക്ക് ഇല്ല. വിഷയം ജുമുഅ കുത്തുബയിൽ അടക്കം മത വേദികളിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് മതവിഷയമാണ്. അതിനാൽ രാഷ്ട്രീയ പാർട്ടികൾ ഇതിൽ ഇടപെടേണ്ട കാര്യമില്ല. സിപിഎം കാണിക്കുന്നത് ഇസ്ലാം വിരുദ്ധതയാണെന്നും ഹുസൈൻ മടവൂർ കുറ്റപ്പെടുത്തി.
Discussion about this post