ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ ഡയറി ബ്രാൻഡ് ആയ അമൂൽ പാലിന് വില കുറച്ചു. ലിറ്ററിന് 1 രൂപയാണ് കുറച്ചിരിക്കുന്നത്. ഗുജറാത്ത് കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ ജയൻ മേത്തയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
അമൂൽ ഗോൾഡ്, അമൂൽ താസ, അമൂൽ ടീ സ്‌പെഷ്യൽ എന്നിവയ്ക്കാണ് വില കുറച്ചിരിക്കുന്നത്. പുതുക്കിയ വില പ്രകാരം ഒരു ലിറ്റർ അമൂൽ ഗോൾഡിന് 65 രൂപ നൽകണ. അമൂൽ ടീ സ്‌പെഷ്യലിന് 61 രൂപയും അമൂൽ താസയ്ക്ക് 53 രൂപയുമാണ് നൽകേണ്ടിവരുക.
എന്താണ് ഇത്തരത്തിൽ വില കുറയ്ക്കാൻ കാരണം എന്നതിനെക്കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. വരും മണിക്കൂറുകളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നാണ് സൂചന. ഉത്പന്നങ്ങൾ ഉപഭോക്തൃ സൗഹൃദം ആക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം എന്നാണ് വിവരം.
Discussion about this post