ന്യൂഡൽഹി: ഇന്ത്യയിൽ മുസ്ലീം ജനസംഖ്യ വൻതോതിൽ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. 25 വർഷം പിന്നിടുമ്പോഴേയ്ക്കും മുസ്ലീം ജനസംഖ്യയിൽ ഇന്ത്യ ഇന്തോനേഷ്യയെ മറികടക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദി ഫ്യൂച്ചർ ഓഫ് വേൾഡ് റിലീജിയൻസ്: പോപ്പുലേഷർ ഗ്രോത്ത് പ്രൊജക്ഷൻസ് 2011- 2050 എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് നിർണായക വിവരങ്ങൾ ഉള്ളത്. പ്യൂ റിസർച്ച് സെന്ററാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്.
ഇന്ത്യയിൽ ഇസ്ലാമിക വിശ്വാസികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. 2050 ആകുമ്പോഴേയ്ക്കും ഇന്തോനേഷ്യയെ മറികടന്ന് ഏറ്റവും കൂടുതൽ മുസ്ലീങ്ങൾ ഉള്ള രാജ്യമായി ഇന്ത്യ മാറും. 311 മില്യൺ മുസ്ലീങ്ങൾ ഇന്ത്യയിൽ ഉണ്ടാകും. ആഗോളതലത്തിൽ 31 ശതമാനം ആണ് ഇത്. 2050 ആകുമ്പോഴേയ്ക്കും മൂന്നാം സ്ഥാനത്തേയ്ക്ക് ഇന്തോനേഷ്യ പിന്തള്ളപ്പെടും. മുസ്ലീം ജനസംഖ്യയിൽ പാകിസ്താൻ രണ്ടാംസ്ഥാനത്തായിരിക്കുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ആഗോള തലത്തിൽ മുസ്ലീം ജനസംഖ്യയിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. 2010 ൽ ആഗോളതലത്തിൽ മുസ്ലീം ജനസംഖ്യയുടെ വളർച്ച 1.6 ബില്യൺ എന്ന തോതിൽ ആയിരുന്നു. എന്നാൽ ഇത് 2.8 ബില്യൺ എന്ന നിലയിൽ ആകും. അതേസമയം 2050 ആകുമ്പോഴേയ്ക്കും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ മതമായി ഹിന്ദു മതം മാറും. ഇന്ത്യയിലും ഹിന്ദുക്കളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post