ന്യൂഡൽഹി : ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ലോകത്തിന്റെ കണ്ണ് പതിച്ചത് ആയുധ പ്രദർശനത്തിലേക്ക്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച നിരവധി പ്രതിരോധ സാങ്കേതികവിദ്യകളുടെയും ആയുധങ്ങളുടെയും പ്രദർശനമാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിന്റെപ്രധാന ആകർഷണമായത്.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ ടാബ്ലോയിൽ അവരുടെ പുതിയ സാങ്കേതികവിദ്യകളുടെ പ്രദർശനമുണ്ടായി. രക്ഷാ കവച് എന്ന പേരിൽ വികസിപ്പിച്ച വ്യോമ പ്രതിരോധസംവിധാനമാണ് ഇതിൽ പ്രധാനം.വ്യത്യസ്ത ലക്ഷ്യങ്ങളെ ഒരേസമയം നിർവീര്യമാക്കാൻസഹായിക്കുന്ന വ്യോമപ്രതിരോധ സംവിധാനമാണ് രക്ഷാകവച്.
വ്യോമാക്രമങ്ങളെ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന എയർബോൺ ഏർലി വാണിങ് ആൻഡ്കൺട്രോൾ സിസ്റ്റം- നേത്ര, ഇത് ഡിആർഡിഒ വികസിപ്പിച്ചതാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച155 എംഎം പീരങ്കി, ഡ്രോൺ ആക്രമണങ്ങളെ കണ്ടെത്തി പ്രതിരോധിക്കാനും നിർവീര്യമാക്കാനുള്ളസംവിധാനം, ഉപഗ്രഹകേന്ദ്രീകൃത നിരീക്ഷണ സംവിധാനം എന്നിവയൊക്കെ ഇത്തവണ പരേഡിൽപരിചയപ്പെടുത്തി . തദ്ദേശീയമായി വികസിപ്പിച്ച അരുധ്ര റഡാർ, നാവിക പ്രതിരോധ ശേഷിവർധിപ്പിക്കുന്ന ഭാരംകുറഞ്ഞ ശക്തിയേറിയ ടോർപ്പിഡോ, ശത്രുക്കളുടെ ആശയവിനിമയ സംവിധാനംതടസ്സപ്പെടുത്തുന്ന ധരാശക്തിയെന്ന എലക്ട്രോണിക് വാർഫെയർ സംവിധാനം, ലേസർഅടിസ്ഥാനമാക്കിയുള്ള ഡയറക്ട് എനർജി ആയുധം തുടങ്ങിയവയും പുതിയ ആയുധങ്ങളാണ്.
യുദ്ധമുഖത്ത് സുരക്ഷിതമായി ആശയവിനിമയം സാധ്യമാക്കുന്ന തദ്ദേശീയമായി വികസിപ്പിച്ചസോഫ്റ്റ്വേറുള്ള റേഡിയോ സംവിധാനം, തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹ ഫോൺ സംവിധാനം, തദ്ദേശീയമായി നിർമിച്ച ഉഗ്രം എന്ന അസോൾട്ട് റൈഫിൾ തുടങ്ങിയവയും ഇത്തവണത്തെപ്രദർശനത്തിലെ താരങ്ങൾ ആയി
Discussion about this post