വിക് ആൻ സീ: ഇന്ത്യൻ വനിതാ ഗ്രാന്റ്മാസ്റ്റർക്ക് കൈ കൊടുക്കാൻ വിസമ്മതിച്ച് ഉസ്ബസ്‌കിസ്ഥാൻ ചെസ് താരം നോഗിർബെക് യാക്കൂബോയ്. ഇന്ത്യൻ താരം ആർ വൈശാലിയ്ക്കാണ് അദ്ദേഹം ഹസ്തദാനം നൽകാതിരുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ താരത്തിനെതിരെ വ്യാപക വിമർശനം ആണ് ഉയരുന്നത്.
നെതർലാൻഡ്‌സിലെ വിക് ആൻ സീയിൽ നടക്കുന്ന ടാറ്റ സ്റ്റീൽസ് മാസ്റ്റേഴേസ് ചെസ് ടൂർണമെന്റിന് ഇടെ ആയിരുന്നു സംഭവം. മത്സരവേദിയിൽ യാക്കൂബോയെ കാത്ത് വൈശാലി ഇരിക്കുന്നതായി കാണം. ശേഷം അവിടേയ്ക്ക് എത്തുന്ന അദ്ദേഹത്തിന് നേരെ സൗഹൃദ സൂചകമായി ചിരിച്ചുകൊണ്ട് വൈശാലി നീട്ടി. എന്നാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം മത്സരത്തിന് മുന്നോടിയായുള്ള നടപടികളിലേക്ക് കടന്നു. മത്സരത്തിന് ശേഷവും വൈശാലിയ്ക്ക് ഹസ്തദാനം നൽകാൻ അദ്ദേഹം വിസമ്മതിയ്ക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യാക്കൂബോയക്കെതിരെ വ്യാപക വിമർശനവും ആരംഭിച്ചു. അതോടെ കൈ കൊടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി അദ്ദേഹം രംഗത്ത് എത്തി.
മതപരമായ കാരണം കൊണ്ടാണ് വൈശാലിയ്ക്ക് ഹസ്തദാനം നൽകാതിരുന്നത് എന്നാണ് ാക്കൂബോയ് നൽകുന്ന വിശദീകരണം. വൈശാലിയെയും സഹോദരൻ പ്രജ്ഞാനന്ദയെയും ബഹുമാനിക്കുന്നു. എന്നാൽ അന്യസ്ത്രീകളെ സ്പർശിക്കാൻ പാടില്ലെന്നാണ് മതം അനുശാസിക്കുന്നത് എന്നും അദ്ദേഹം വിശദമാക്കി.
Discussion about this post