ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വൈറ്റ്ഹൗസിലേക്ക് പ്രത്യേകം ക്ഷണിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരിയിലാണ് നരേന്ദ്രമോദി അമേരിക്ക സന്ദർശിക്കുക.രാവിലെ ഞാൻ അദ്ദേഹവുമായി ദീർഘനേരം സംസാരിച്ചു. അടുത്ത മാസം, മിക്കവാറും ഫെബ്രുവരിയിൽ അദ്ദേഹം വൈറ്റ് ഹൗസിൽ വരാൻ പോകുകയാണ്. ഞങ്ങൾക്ക് ഇന്ത്യയുമായി വളരെ നല്ല ബന്ധമാണുള്ളതെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയിൽ അനധികൃതമായി താമസിക്കുന്നവരെ തിരിച്ച് ഇന്ത്യയിൽ എത്തിക്കുമെന്നും മോദി അറിയിച്ചതായി ട്രംപ് വ്യക്തമാക്കി.
ട്രംപിനെ പ്രിയ സുഹൃത്തെന്ന് വിശേഷിപ്പിച്ച മോദി, അദ്ദേഹവുമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്നലെ എക്സ് അക്കൗണ്ടിൽ കുറിച്ചിരുന്നു. ‘രണ്ടാംതവണ അധികാരത്തിലെത്തിയതിൽ ട്രംപിനെ അഭിനന്ദിച്ചു. പരസ്പരം പ്രയോജനകരമായ പങ്കാളിത്തത്തിന് ഇരുനേതാക്കളും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നരേന്ദ്രമോദി കുറിച്ചു.
ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ചർച്ചയിൽ തുറന്നുപറഞ്ഞു.ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും പ്രധാനമന്ത്രി മോദിയെയും ഇന്ത്യയെയും യഥാർത്ഥ സുഹൃത്തുക്കളായി കണക്കാക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
Discussion about this post