പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസിൽ പോലീസിനെതിരെ കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും പെൺമക്കൾ . ചെന്താമര കുടുംബത്തെ എപ്പോളും ഭീഷണിപ്പെടുത്താറുണ്ട്. ഇതിനെ പറ്റി പോലീസിൽ പരാതി നൽകുകയം ചെയ്തിരുന്നു. എന്നാൽ യാതൊര നടപടിയും പോലീസ് സ്വീകരിച്ചില്ല എന്ന് മക്കള#് ആരോപിച്ചു .
മാറി മാറി വരുന്ന പോലീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു. പക്ഷേ അവർ ചെന്താരയെ വിളിച്ച് താക്കിത് ചെയ്ത് വിടുക മാത്രമാണ് ചെയ്തത് എന്ന് മകൾ അഖില പറഞ്ഞു. രണ്ടു കൊല്ലം കൂടുമ്പോൾ മാറി മാറി വരുന്ന പോലീസിനോട് ഓരോ തവണയും നടന്ന കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടേയിരുന്നു. ഞങ്ങൾക്ക് പോലീസിൽ വിശ്യാസം ഇല്ലെന്നും പെൺമക്കൾ പറഞ്ഞു.
ഞങ്ങളുടെ അമ്മയെ ആദ്യം അയാൾ കൊന്നു. ദേ ഇപ്പോ അച്ഛനെയും . ഞങ്ങൾക്ക് ഇനി ആരാണ് ഉള്ളത്….? അയാളെ കിട്ടിയിട്ട് കൊല്ലു. ഇയാളെ പോലെയുള്ള ആളുക്കളെ എന്തിനാ ഇങ്ങനെ വളർത്തുന്നത്.
എന്താണ് ഇയാൾക്ക് ഞങ്ങളുടെ കുടുംബത്തോട് ഇത്ര പക എന്ന് അറിയില്ല . അമ്മ തൊഴിലുറപ്പ് ജോലിക്ക് പോകാറുണ്ടായിരുന്നു. അയാളുടെ ഭാര്യ അതിൽ എഡിഎസായിരുന്നു. അമ്മയെ അറിയാമെന്നല്ലാതെ ഞങ്ങൾക്ക് ആരും അവരുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ല. അവരുടെ വീട്ടിൽ പോകുകയോ അവർ ഇവിടേക്ക് വരാറോ ഇല്ല.
അച്ഛൻ വരുമ്പോൾ ഞാൻ പേടിച്ചാണ് പോത്തുണ്ടിയിലേക്ക് പോകാറുള്ളത്. ഈ ശനിയാഴ്ച അവിടേക്കു പോയിരുന്നില്ല. പോയിരുന്നെങ്കിൽ ഞാനും അവിടെ മരിച്ചു കിടക്കണ്ടി വന്നേനെ അഖില പറഞ്ഞു.
ഇയാളെ എല്ലാവർക്കും പേടിയാണ്. അയൽവാസികൾക്ക് പോലും പേടിയാണ്. ഇയാൾ നാട്ടിൽ അരോടും സംസാരിക്കാറുപോലുമില്ല. അച്ഛമ്മക്ക് പോലും പേടിയാണ്. പക്ഷേ എനിക്ക് വയസായില്ലേ ഒന്നും സംഭവിക്കില്ലെന്നായിരുന്നു അച്ഛമ്മ പറഞ്ഞിരുന്നത്.
Discussion about this post