എറണാകുളം : ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുതെന്ന പരാമർശവുമായി ഹൈക്കോടതി. രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം.
പരാതിക്കാരി പേര് വെളിപ്പെടുത്താൻ പറഞ്ഞാലും പേര് നൽകരുത് എന്ന് കോടതി പറഞ്ഞു. ഫേസ്ബുക്ക് വഴി അധിക്ഷേപിച്ചതിന് നടി നൽകിയ പരാതിയിൽ ആയിരുന്നു രാഹുൽ ഈശ്വർ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നത്. കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇതേ തുടർന്ന് ഹർജി തീർപ്പാക്കി.
സ്ത്രീത്വത്തെ അപമാനിച്ചു, അധിക്ഷേപ പരാമാർശങ്ങൾ നടത്താൻ ആൾക്കുടത്തെ പ്രേരിപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയത്.
Discussion about this post