ബെയ്ജിംഗ് : സന്ധിവാതം മാറ്റാൻ വേണ്ടി കടുവയുടെ മൂത്രം ശേഖരിച്ച് വില്പന നടത്തി ചൈനയിലെ മൃഗശാല . സന്ധിവാതത്തിനായി സൈബീരിയൻ കടുവകളുടെ മൂത്രം ശേഖരിച്ചാണ് വിൽക്കുന്നത്. 250 ഗ്രാം വരുന്ന മൂത്രത്തിന് 596 രൂപയ്ക്കാണ് മൃഗശാല
വിൽക്കുന്നത്. സിചുവാൻ പ്രവിശ്യയിലെ പ്രശ്‌സതമായ യാൻ ബൈഫെക്‌സിയ വന്യമൃഗ ശാലയിലാണ് സംഭവം.
സന്ധിവേദന ,ഉളുക്ക് തുടങ്ങിയവയ്ക്ക് കടുവ മൂത്രം പരിഹാരമുണ്ടാകുമെന്നാണ്
ഇവർ പറയുന്നത്. കടുവ മൂത്രത്തിൽ വൈറ്റ് വൈൻ ചേർത്ത് വേദനയുള്ള സ്ഥലങ്ങളിൽ പുരട്ടുക . അല്ലെങ്കിൽ കുടിയ്ക്കുക. എന്നാൽ ഉപയോഗിക്കുമ്പോൾ ഉപയോക്താവിന് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകളോ അലർജിയോ അനുഭവപ്പെട്ടാൽ ഉപയോഗം നിർത്തണമെന്നും മൃഗശാല അധികൃതർ നിർദ്ദേശിക്കുന്നു.
കടുവ മൂത്രം ഒഴിക്കുമ്പോൾ ഇത് നേരിട്ട് ഒരു പാത്രത്തിൽ പിടിച്ചു വെയ്ക്കും. ശേഷം ഒരു ചെറിയ ബോട്ടിലിലാക്കി വിൽക്കുകയണ് ഇവർ ചെയ്യുന്നത്. എന്നാൽ ഈ മൂത്രത്തിന് എന്തെങ്കിലും അണുവിമുക്തമാക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് വ്യക്തമല്ലെന്ന് ഈ പ്രദേശത്തെ ജീവനക്കാരൻ പറഞ്ഞു. ഒരു ദിവസം രണ്ട് ബോട്ടിലിൽ കൂടുതൽ ചെലവായിട്ടില്ലെന്നും ജീവനക്കാരൻ വെളിപ്പെടുത്തി.
അതേസമയം ഇതിനെതിരെ പ്രതികരിച്ച് ഹുബെയ് പ്രൊവിൻഷ്യൽ ട്രഡീഷണൽ മെഡിസിൻ ആശുപത്രിയിലെ ഒരു ഫാർമസിസ്റ്റ് രംഗത്തെത്തിയിരുന്നു. ചൈനയിലെ പരമ്പരാഗത ചികിത്സ രീതികളിലോ ആധുനിക ചികിത്സ രംഗത്തോ കടുവയുടെ മൂത്രം ഉപയോഗിക്കുന്നത് ആരോഗ്യപരമായ നേട്ടങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. നിയമപരമായി തെളിയിക്കപ്പെടാത്ത പരീക്ഷണങ്ങളിൽ ആശങ്കയുണ്ടെന്നും ഇയാൾ വ്യക്തമാക്കി.
Discussion about this post