മുംബൈ; ബോളിവുഡ് നടിയും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ രാഖി സാവന്ത് വീണ്ടും വിവാഹിതയാകാൻ പോകുന്നതായി വിവരം. ഒരു അഭിമുഖത്തിലാണ് താരം ഈ വാർത്ത വെളിപ്പെടുത്തിയത്. തനിക്ക് പാകിസ്താനിൽ നിന്ന് ഒരുപാട് വിവാഹ ആലോചനകൾ വരുന്നുണ്ടെന്നും ശരിയായ സമയത്ത് ശരിയായത് തിരഞ്ഞെടുക്കുമെന്നും അവർ വ്യക്തമാക്കി. പാകിസ്താൻ ഏറെ ഇഷ്ടമാണെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ നടിയുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞുവെന്നും പാകിസ്താനിൽ മുസ്ലീം ആചാരപ്രകാരമാണ് വിവാഹം നടക്കുകയെന്നും ദേശീയമാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്ത് കഴിഞ്ഞു. പാകിസ്താനി നടനും നിർമ്മാതാവുമായ ദോദിഖാനെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നതെന്ന് നടി സ്ഥിരീകരിച്ചതായാണ് വിവരങ്ങൾ.സ്വിറ്റ്‌സർലൻഡിലോ നെതർലൻഡിലോ ഹണിമൂണിന് പോകും. ദുബായിലാകും ഒരുമിച്ച് താമസിക്കുമെന്നും രാഖി സാവനന്ത് പറഞ്ഞു
അടുത്തിടെ പാകിസ്താൻ സന്ദർശിച്ചപ്പോൾ അവിടെ നിന്ന് നിരവധി വിവാഹാലോചനകൾ വന്നതായും മുൻ വിവാഹങ്ങളിൽ താൻ ഉപദ്രവിക്കപ്പെട്ടെന്നും അത് തിരിച്ചറിഞ്ഞവരാണ് മറ്റൊരു ബന്ധത്തിലേക്ക് തന്നെ ക്ഷണിച്ചതെന്നും താരം പറയുന്നു. ഋതേഷ് രാജ് സിങ്, ആദിൽ ഖാൻ ദുറാനി എന്നിവരുമായിട്ടായിരുന്നു രാഖി സാവന്തിന്റെ ആദ്യ വിവാഹങ്ങൾ.
Discussion about this post