മലപ്പുറം : സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. തുല്യരാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ് . സമൂഹത്തിൽ കൈയടി കിട്ടാനാണ് ഈ വാദം ചിലർ ഉന്നയിക്കുന്നത് എന്ന് പി എം എ സലാം പറഞ്ഞു. മലപ്പുറം എടക്കരയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ലീഗ് നേതാവിന്റെ വിവാദ പരാമർശമുണ്ടായത്.
സ്ത്രീക്ക് സാമൂഹ്യനീതിയാണ് വേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീയും പുരുഷനും തുല്യരാണെന്ന് ലോകം അംഗീകരിച്ചിട്ടുണ്ടോ … ? ജൻഡർ ഈക്വാളിറ്റിയല്ല. ജൻഡർ ജസ്റ്റീസാണ് ലീഗ് നയം. എന്തിനാണ് ഒളിംപിക്‌സിൽ എല്ലാം സ്ത്രീകൾക്ക് വേറെ മത്സരം. ബസ്സിൽ പ്രത്യേക സീറ്റല്ലേ, സ്‌കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ. വേറേയല്ലേ? രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേ.. ? സ്ത്രീയും പുരുഷനും തുല്യരാണെന്ന് പറയുന്നത് ശരിക്കും കണ്ണടച്ച് ഇരുട്ടാക്കലല്ലേ.. ? . സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാൻ കഴിയുമോ? ഇതെല്ലാം രണ്ടും വ്യത്യസ്ഥമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം പറഞ്ഞു.
Discussion about this post