ശ്രീനഗർ: വഖഫ് ഭേദഗതി ബില്ലിൽ പ്രതികരണവുമായി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. അല്ലാഹു നമ്മളെയും വഖഫിനെയും സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് ഉപയോഗിച്ച് അവർ എന്ത് ചെയ്താലും അല്ലാഹുവിന്റെ നാമം മായ്ക്കാൻ അവർക്ക് കഴിയില്ലെന്നാണ് ഫാറൂഖ് അബ്ുള്ളയുടെ വാദം.
അല്ലാഹു ആണ് എല്ലാത്തിന്റെയും ഉടമ,യജമാനൻ, അദ്ദേഹം മാത്രമേ വഖഫിനെ രക്ഷിക്കൂ. എല്ലാം നശിപ്പിക്കപ്പെടുമ്പോൾ ഇൻഷാ അല്ലാഹ്, മുസ്ലീങ്ങൾ വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.
താൻ മുസ്ലീങ്ങളെയും വിമർശിക്കാറുണ്ടെന്ന് പറഞ്ഞ ഫാറൂഖ് അബ്ദുള്ള, മുസ്ലീങ്ങൾ പേരിൽ മാത്രമാണെന്നും അവർ ഇസ്ലാം ആചരിക്കുന്നില്ലെന്നും മയക്കുമരുന്ന് കേസുകളെ അടിസ്ഥാനമാക്കി ചൂണ്ടിക്കാട്ടി. അവരുടെ പ്രവൃത്തികൾ തിരുത്തിയാൽ എല്ലാം ശരിയാകുമെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.
Discussion about this post