വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മാസങ്ങളേറയായി കപ്പെട്ടുപോയ ഇന്ത്യൻ വംശജ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനായി ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സഹായം തേടി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്‌പേസ് സ്റ്റേഷനിൽ അകപ്പെട്ട് പോയെ യാത്രികരെ എത്രയും വേഗം തിരികെ എത്തിക്കാൻ ട്രംപ് ആവശ്യപ്പെട്ടതായി മസ്‌ക് സ്ഥിരീകരിച്ചിട്ടുണ്ട്.
ജോ ബൈഡൻ ഭരണകൂടം യാത്രികരോട് കാണിച്ചത് വലിയ ക്രൂരതയും ചതിയുമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. പത്ത് ദിവസത്തെ ദൗത്യത്തിനായി പോയി മാസങ്ങളോളം അകപ്പെട്ടുപോയ ഇരുവരെയും രക്ഷിക്കാനുള്ള ദൗത്യം സ്‌പേക്‌സ് എക്‌സ് ഉടൻ ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. എന്നാണ് ദൗത്യം ആരംഭിക്കുകയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന് പിന്നാലെയാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ അകപ്പെട്ടത്. കഴിഞ്ഞ ജൂണിൽ സംഭവിച്ച പ്രശ്‌നത്തിന് പരിഹാരം കാണാനായി നാസ പലതവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
Discussion about this post