ന്യൂഡൽഹി: യമുനാ നദിയിൽ ഹരിയാന വിഷം ചേർന്നെന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എഎപി ഭരണത്തെ വീണ്ടും ദുരന്തമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി
കെജ്രിവാളിന്റെ പരാമർശം സംസ്ഥാനത്തിനെ മാത്രമല്ല, രാജ്യത്തിനെ തന്നെ അധിക്ഷേപിക്കലാണെന്ന് പ്രധാനമന്ത്രി ആഞ്ഞടിച്ചു. ഡൽഹി കർത്തർ നഗറിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസംബ്ലി തിരഞ്ഞെടുപ്പിൽ എപിപി തോൽക്കുമെന്ന ഭയം കൊണ്ടുണ്ടായ ആശയദാരിദ്ര്യമാണ് കെജ്രിവാളിനെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. ഡൽഹിയുടെ ഒരു മുൻ മുഖ്യമന്ത്രി ഹരിയാനയിലെ ജനങ്ങൾക്കെതിരെ വെറുപ്പുളവാക്കുന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നു. പരാജയഭീതിയിൽ എഎപി പോർവിളി നടത്തുകയാണ്. ഹരിയാനയിലെ ജനങ്ങൾ ഡൽഹിയിലുള്ളവരിൽ നിന്നും വ്യത്യസ്തരാണോ.. ഹരിയാനയിൽ ജീവിക്കുന്ന ആളുകളുടെ ബന്ധുക്കൾ ഡൽഹിയിൽ ജീവിക്കുന്നില്ലേ.. അവരുടെ സ്വന്തം ആളുകൾ കുടിക്കുന്ന വെള്ളത്തിൽ ഹരിയാനയിലെ ജനങ്ങൾ വിഷം കലർത്തുമോ…’- പ്രധാനമന്ത്രി ചോദിച്ചു.
ഇത് ഹരിയാനയ്ക്ക് നേരെ മാത്രമുള്ള അധിക്ഷേപമല്ല, മുഴുവൻ ഇന്ത്യക്കാർക്ക് നേരെയുള്ള അധിക്ഷേപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ മൂല്യങ്ങൾക്കും നമ്മുടെ സ്വഭാവങ്ങൾക്കും നേരെയുള്ള അവഹേളനമാണ്. വെള്ളം നൽകുന്നത് ധർമമായി കണക്കാക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്തരത്തിൽ തരം താഴുന്ന കാര്യങ്ങൾ പറയുന്നവരെ ഇത്തവണ ഡൽഹി എന്തായാലും പാഠം പഠിപ്പിക്കും. എഎപിക്കാരുടെ കപ്പൽ യമുനാ നദിയിൽ മുങ്ങുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post