ശരീരഭാരം കുറയണം, മുടി നന്നായി വളരണം, നല്ല ഓർമ്മശക്തിയും വേണം, ഇതൊക്കെയാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ അതിനുള്ള ഏറ്റവും സിമ്പിൾ ആയ വഴിയാണ് മാതളനാരങ്ങ. ഈ അത്ഭുത ഫലത്തിന് നിങ്ങളുടെ ശരീരത്തിൽ നിരവധി മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നതാണ്. ഏറ്റവും മികച്ച ഫലം ലഭിക്കാൻ രാവിലെ വെറും വയറ്റിൽ മാതളനാരങ്ങ കഴിക്കുന്നതാണ് ഉത്തമം എന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
ആരോഗ്യകരമായ ശീലങ്ങളോടെയാണ് പ്രഭാതം ആരംഭിക്കുന്നതെങ്കിൽ, ദിവസം മുഴുവൻ ഊർജ്ജം നിറഞ്ഞതായിരിക്കും. രാവിലെ വെറും വയറ്റിൽ 4 സ്പൂൺ മാതളനാരങ്ങ കഴിക്കുന്നത് ശീലമാക്കിയാൽ ശരീരഭാരം കുറയ്ക്കുന്നതിനും മുടിയുടെ വളർച്ചക്കും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ഏറെ സഹായകരമാണെന്നാണ് പറയുന്നത്. മാതളനാരങ്ങയിൽ നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ഇരുമ്പും തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, ഇത് മുടി ശക്തവും കട്ടിയുള്ളതുമാക്കുന്നു. കൂടാതെ മാതളനാരങ്ങയിലെ ആൻ്റിഓക്‌സിഡൻ്റുകൾ മസ്തിഷ്ക കോശങ്ങളെ പോഷിപ്പിക്കുന്നു. ഇത് ഓർമശക്തി കൂട്ടുകയും തലച്ചോറിനെ ദീർഘനേരം സജീവമായി നിലനിർത്തുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ മാതളനാരങ്ങ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും വയറിലെ പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു.
Discussion about this post