വാഷിംഗ്ടൺ : യുഎസിലെ കാമ്പസുകളിലുള്ള ‘ഹമാസ് അനുഭാവികൾ’ എന്ന് കരുതപ്പെടുന്ന വ്യക്തികളുടെ വിദ്യാർത്ഥി വിസ റദ്ദാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവുമായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത അമേരിക്കൻ പൗരന്മാരല്ലാത്ത കോളേജ് വിദ്യാർത്ഥികളെയും മറ്റ് താമസക്കാരായ വിദേശികളെയും നാടുകടത്തുമെന്നാണ് ട്രംപിന്റെ പുതിയ ഉത്തരവിൽ പറയുന്നത്.
അമേരിക്കൻ ജൂതന്മാർക്കെതിരായ തീവ്രവാദ ഭീഷണികൾ, തീവെപ്പ്, നശീകരണ പ്രവർത്തനങ്ങൾ, അക്രമം എന്നിവക്കെതിരായി കർശന നടപടികൾ സ്വീകരിക്കുമെന്നും ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ജൂതന്മാർക്കെതിരായി ആക്രമണങ്ങൾ നടത്തുന്നവരെ ആക്രമണാത്മകമായി വിചാരണ ചെയ്യാൻ ട്രംപ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റിനോട് ഉത്തരവിടും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
“ജിഹാദിസ്റ്റ് അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാ വിദേശികളോടുമായി അറിയിക്കുന്നു. 2025 ൽ ഞങ്ങൾ നിങ്ങളെ കണ്ടെത്തും, ഞങ്ങൾ നിങ്ങളെ നാടുകടത്തും. മുമ്പെങ്ങുമില്ലാത്തവിധം തീവ്രത നിറഞ്ഞ കോളേജ് കാമ്പസുകളിലെ എല്ലാ ഹമാസ് അനുഭാവികളുടെയും വിദ്യാർത്ഥി വിസകളും ഞാൻ വേഗത്തിൽ റദ്ദാക്കും.” എന്നാണ് ട്രംപ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവിനെ കുറിച്ച് പറഞ്ഞത്.
Discussion about this post