തൃശ്ശൂർ: സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ മാതാവ് അന്തരിച്ചു. തൃശ്ശൂർ കൂർക്കഞ്ചേരി അജന്ത അപ്പാർട്‌മെന്റ്‌സിൽ ലിവി സുരേഷ് ആണ് അന്തരിച്ചത്. 65 വയസ്സായിരുന്നു.
കഴിഞ്ഞ ദിവസം ആയിരുന്നു ലിവി അന്തരിച്ചത്. അമ്മയുടെ മരണവിവരം സോഷ്യൽ മീഡിയയിലൂടെ ഗോപി സുന്ദർ തന്നെയാണ് പങ്കുവച്ചത്. അമ്മ ഇപ്പോഴും തനിക്കൊപ്പം ഉണ്ടെന്ന് ഗോപി സുന്ദർ സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.
എനിക്ക് എന്റെ ജീവിതം നൽകിയത് അമ്മയാണ്. സ്വന്തം സ്വപ്‌നത്തെ പിന്തുടരാനുള്ള ധൈര്യവും സ്‌നേഹവും അമ്മ എനിക്ക് നൽകി. എന്റെ ഓരോ സംഗീതത്തിലും അമ്മയെക്കുറിച്ചുള്ള സ്‌നേഹം ഉണ്ട്. അമ്മ എവിടെയും പോയിട്ടില്ല. എന്റെ ഹൃദയത്തിലുണ്ട്. എന്റെ ഗാനങ്ങളിൽ ഉണ്ട്. ഉറങ്ങുമ്പോഴും ഉണരുമ്പോഴും എനിക്കൊപ്പമുണ്ട്.
അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അമ്മ ഇപ്പോഴും എനിക്കൊപ്പമുണ്ടെന്ന് അറിയാം. അമ്മ എനിക്ക് എപ്പോഴും കരുത്ത് നൽകി മുന്നോട്ട് പോകുന്നതിനുള്ള വെളിച്ചമാണെന്നും ഗോപി സുന്ദർ വ്യക്തമാക്കി.
ഭർത്താവ്: സുരേഷ് ബാബു ഗോപി സുന്ദറിനെ കൂടാതെ ഒരു മകൾ കൂടിയുണ്ട്. മരുമക്കൾ: പ്രിയ ഗോപി സുന്ദർ, ശ്രീകുമാർ പിള്ള (എയർഇന്ത്യ, മുംബൈ).
Discussion about this post