ഈ ലോകത്ത് നിരവധി ജോലികളാണ് ഉള്ളത്. ചില ജോലികളെ കുറിച്ച് കേൾക്കുമ്പോൾ നമ്മൾക്ക് തന്നെ ആഹാ എന്ത് രസമുള്ള ജോലികൾ എന്ന് തോന്നും. ഇപ്പോഴിതാ രസകരമായ മറ്റൊരു ജോലിക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
മെന്ററിംഗ് ആൻഡ് കൺസൾട്ടിംഗ് പ്ലാറ്റ്ഫോമായ ടോപ്മേറ്റ് ആണ് ഇതുമായി ബന്ധപ്പെട്ട് പരസ്യം നൽകിയിരിക്കുന്നത്. ചീഫ് ഡേറ്റിംഗ് ഓഫീസറെയാണ് ഇത് പ്രകാരം ക്ഷണിച്ചിരിക്കുന്നത്. ഇതിനുള്ള കോളിഫിക്കേഷൻ എന്ന് പറയുന്നത്
പ്രണയം, പ്രണയ തകർച്ച, ഓൺലൈൻ ഡേറ്റിംഗ് ഇതേക്കുറിച്ചെല്ലാം നല്ല ധാരണയും മുൻപരിചയവും ഉള്ള ആളുകളെയാണ് ഈ ജോലിയിലേക്ക് വിളിച്ചിരിക്കുന്നത്.
ഇത് മാത്രം പോരാ…….ഇതിനെ കുറിച്ച് നല്ല ജ്ഞാനം വേണം. ഗോസ്റ്റിംഗ് പോലെയുള്ള ന്യൂജെൻ വാക്കുകളും പ്രണയരീതികളും എല്ലാം അറിഞ്ഞിരിക്കണം. അതുപോലെ ഒരു ബ്രേക്കപ്പ്, രണ്ട് സിറ്റുവേഷൻഷിപ്പ്, മൂന്ന് ഡേറ്റ്‌സ് ഇവ മസ്റ്റാണ്.
ഡേറ്റിംഗുമായി ബന്ധപ്പെട്ട എല്ലാ പുതിയ വാക്കുകളും അറിഞ്ഞിരിക്കണം. ഒപ്പം വേണ്ടിവന്നാൽ പുതിയ വാക്ക് ഉണ്ടാക്കാനുള്ള കഴിവും വേണം. രണ്ടോ മൂന്നോ ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിച്ച പരിചയവും വേണം. ഇതൊക്കെയാണ് മിനിമം ചീഫ് ഡേറ്റിംഗ് ഓഫീസർക്ക് വേണ്ടുന്ന യോഗ്യതകൾ.
ഈ പോസ്റ്റ് എക്‌സിൽ ഷെയർ ചെയ്തിരിക്കുന്നത് നിമിഷ ചന്ദയാണ്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. പലരും തങ്ങളുടെ സുഹൃത്തുക്കളെ ഇവിടെ മെൻഷൻ ചെയ്തിട്ടുണ്ട്. എന്തൊക്കെയായലും പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
Discussion about this post