മനുഷ്യരെ എന്നും ആശങ്കപ്പെടുത്തുന്നതാണ് ഛിന്നഗ്രഹം എന്നത്. ഇപ്പോഴിതാ ബഹിരാകാശ ഗവേഷകരുടെ ചങ്കിടിപ്പ് കൂട്ടിയിരുക്കുകാണ് ഛിന്നഗ്രഹം. കഴിഞ്ഞ ദിവസം പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തിയിരുന്നു. 2024 YR4 ഛിന്നഗ്രഹം എന്നാണ് ഇതിന്റെ പേര്. ഇതിനെ കുറിച്ച് ഗവേഷകർ കൂടുതലായി നിരീക്ഷിച്ചുവരികയായിരുന്നു . ഇതിനിടയിലാണ് പുതിയ കണ്ടെത്തലുമായി ഗവേഷകർ എത്തിയിരിക്കുന്നത്.
2032 ഛിന്നഗ്രഹം ഭൂമിയിൽ വന്നിടിക്കുമോ എന്നുള്ള സാദ്ധ്യത ബഹിരാകാശ ശാസ്ത്രജ്ഞർ സൂക്ഷ്മമായി പരിശോധിക്കുകയാണ്. 40 മുതൽ 100 വരെ മീറ്റർ വ്യാസം കണക്കാക്കപ്പെടുന്ന ഈ ഛിന്നഗ്രഹം ഭൂമിയിൽ ഇടിക്കാനുള്ള സാധ്യത ഗവേഷകർ പൂർണമായും തള്ളുന്നില്ല. ഇതിനെ കുറിച്ച് കൂടുതൽ നിരീക്ഷിച്ചു വരികയാണ് എന്ന് ഗവേഷകർ പറഞ്ഞു.
ആസ്‌ട്രോയ്ഡ് 2024 വൈആർ4 എന്ന് പേരുള്ള ഈ ഛിന്നഗ്രഹം 2032 ഡിസംബറിൽ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് നിലവിലെ അനുമാനം. ഭൂമിയിൽ നിന്ന് 27 ദശലക്ഷം മൈൽ അകലെയുള്ള ഭ്രമണപഥത്തിലൂടെയാണ് ഈ ഛിന്നഗ്രഹത്തിൻറെ സഞ്ചാരം. എന്നാൽ ഭൂമിക്ക് അപകടകരമായ നിലയിൽ അടുത്തേക്ക് ഈ ഛിന്നഗ്രഹം എത്തുമെന്ന് നിലവിൽ കണക്കാക്കുന്നു . നാസയുടെ നിയർ എർത്ത് ഒബ്ജെക്റ്റ് സ്റ്റഡീസ് സെൻറർ 2024 വൈആർ4 ഛിന്നഗ്രഹത്തിൻറെ പാത നിരീക്ഷിച്ചുവരികയാണ്.
ഭൂമിയുടെ അന്തരീക്ഷത്തിൽ കടന്നാൽ ഛിന്നഗ്രഹം കത്തിജ്വലിക്കും . അഥാവ ഭൂമിയൽ പതിക്കുകയാണെങ്കിൽ അത് ഗർത്തം സൃഷ്ടിക്കും. ഭൂമിയിൽ പതിച്ചില്ലെങ്കിൽ ഛിന്നഗ്രഹം 2032 ഡിസംബർ 22ന് ചന്ദ്രനോട് അടുത്ത് എത്തുമെന്നും പ്രതീക്ഷിക്കുന്നു.
Discussion about this post