ലോകത്ത് നടക്കുന്ന കണ്ണിൽ കണ്ട സകല പരീക്ഷണങ്ങൾക്കും ഇരയാവുന്ന കൂട്ടരാണ് പന്നികളും എലികളും. ശാസ്ത്രശാഖ പലപ്പോഴും നാഴികല്ലുകൾ പിന്നിട്ടു എന്ന് ഘോരഘോരം പ്രസംഗിക്കുന്നത് പോലും ഇവയെ ബലിയാടാക്കിയിട്ടാണ്. ഇപ്പോഴിതാ കേട്ടാൽ വിശ്വസിക്കാൻ കഴിയാത്ത എന്നാൽ 100 ശതമാനവും സത്യവുമായ ഒരു നേട്ടം കൂടി എലി കാരണം ഉണ്ടായിരിക്കുകയാണ്. ഇതിലൂടെ കണ്ടെത്തിയകാര്യങ്ങൾ വെളിച്ചം വീശുന്നതാവട്ടെ ഭൂലോകത്തെ മാറ്റി മറിക്കാൻ പോകുന്ന പ്രത്യുത്പാദനരംഗത്തും.
ജീവശാസ്ത്രപരമായി അമ്മയില്ലാതെ ജനിച്ച ഒരു എലി ഇതാ ചൈനയിൽ പ്രായപൂർത്തിയാകുന്നത് വരെ ജീവിച്ചിരിക്കുകയാണ്. സ്റ്റെം സെൽ എഞ്ചിനീയറിംഗ് വഴി ചൈനീസ് അക്കാദമി ഓഫ് സയൻസിലെ മോളിക്യുലർ ബയോളജിസ്റ്റ് ഷി കുൻ ലീയുടെ നേതൃത്വത്തിസുള്ള ഗവേഷകരാണ് ഇതിന് പിന്നിൽ. രണ്ട് ആൺ പാരന്റ്‌സ് ആണ് എലിയുടെ പ്രത്യേകത. അമ്മയില്ലാതെ ജനിച്ച കുഞ്ഞ് എന്ന് വേണമെങ്കിൽ പറയാം.
കൃത്രിമമായി മാതൃഅണ്ഡം നിർമ്മിച്ച് അത് രണ്ട് എലികളിൽ നിന്നെടുത്ത ജീനോംഭാഗങ്ങളുമായി സംയോജിപ്പിച്ചാണ് ഭ്രൂണം നിർമ്മിച്ചതത്രേ. തുടർന്ന് ഇത് ഒരു പെൺ എലിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയും വളർത്തുകയും ചെയ്യുന്നു. നിലവിൽ, പൂർണ വളർച്ച കൈവന്ന എലിക്കൊപ്പം ജനിച്ച സഹോദരങ്ങൾ പലവിധരോഗങ്ങളാൽ ചത്തുപോവുകയായിരുന്നു.
Discussion about this post